ഹോട്ട് ആന്‍ഡ് സോര്‍ വെജിറ്റബിള്‍ സൂപ്പ്
ചേരുവകള്‍
- സവാള -1 ചെറുത്
- വെളുത്തുള്ളി -2-3 അല്ലി
- കാരറ്റ് -പകുതി (മീഡിയം സൈസ്)
- ഇഞ്ചി -1 ഇഞ്ച് കഷണം
- കാബേജ് -ചെറുത് 1/4 ഭാഗം
- സെലറി -2 ഇഞ്ച് തണ്ട്
- സ്പ്രിംഗ് ഒനിയന്‍ -1
- കൂണ്‍ -2 എണ്ണം
- കാപ്സിക്കം -പകുതി
- ഫ്രഞ്ച് ബീന്‍സ് -4,5
- കോണ്‍സ്റ്റാച്ച് -3 ടേബിള്‍സ്പൂണ്‍
- എണ്ണ -2 ടേബിള്‍സ്പൂണ്‍
- വെളുത്ത കുരുമുളകുപൊടി -1/2 ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- പഞ്ചസാര -അര ടീസ്പൂണ്‍
- അജിനോമോട്ടോ -കാല്‍ ടീസ്പൂണ്‍
- സോയസോസ് -2 ടേബിള്‍സ്പൂണ്‍
- പച്ചമുളക് സോസ് -2 ടേബിള്‍സ്പൂണ്‍
- വെജിറ്റബിള്‍ സ്റ്റോക് -4,5 കപ്പ്
- വിനാഗിരി -2 ടേബിള്‍സ്പൂണ്‍
- ചില്ലി സോസ് - 1 ടേബിള്‍സ്പൂണ്‍
കാബേജ്,സെലറി,സ്പിംഗ് ഒനിയന്‍,കൂണ്‍,ഫ്രഞ്ച് ബീന്‍സ്,സവാള,വെളുത്തുള്ളി ഇവ പൊടിയായി അരിയുക.കാരറ്റ്,ഇഞ്ചി ഇവ ഗ്രേറ്റ് ചെയ്യുക.ആവശ്യത്തിന് വെള്ളമൊഴിച്ച് രണ്ടോ മൂന്നോ മിനിട്ട് നേരം
ബാംബുഷൂട്ട് തിളപ്പിച്ച് ചെറുതായി അരിയുക.കുരു കളഞ്ഞ് കാപ്സിക്കം ചെറുതായി അരിയുക.അര കപ്പ്
വെള്ളത്തില്‍ കോണ്‍സ്റ്റാച്ച് കലക്കിയെടുക്കണം.ഒരു വോക്കില്‍ എണ്ണ ചൂടാക്കി അരിഞ്ഞു വെച്ച പച്ചക്കറികള്‍
വേവിക്കുക.ഇതിലോട്ടു വെള്ള കുരുമുളകുപൊടി,ഉപ്പ്,പഞ്ചസാര,അജിനിമോട്ടോ,സോയസോസ്,ഗ്രീന്‍ചില്ലി സോസ്,ഇവ ചേര്‍ത്ത് നന്നായി ഇളക്കുക.ഇതിലോട്ടു വെജിറ്റബിള്‍ സ്റ്റോക് ഒഴിച്ച് തിളപ്പിക്കുക.കലക്കിയ
കോണ്‍്റ്റാച്ച് ഒഴിച്ച് ഒരു മിനിട്ട് നേരം വേവിക്കുക.വിനാഗിരിയും ചില്ലി ഓയിലും ഒഴിച്ച് വാങ്ങുക.സ്പിംഗ് ഒനിയന്‍ തൂകി വിളബുക.
No comments:
Post a Comment