Friday, October 23, 2009

കാബേജ് കബാബ്

കാബേജ് കബാബ്

ചേരുവകള്‍
  1. കാബേജ് ചെറുതായി അരിഞ്ഞത് -അര കപ്പ്
  2. കാരറ്റ് ചെറുതായി കൊത്തിയരിഞ്ഞത്‌ -കാല്‍ കപ്പ്
  3. ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് -കാല്‍ കപ്പ്
  4. പച്ചമുളക് അരിഞ്ഞത് -1 ടീസ്പൂണ്‍
  5. ഇഞ്ചി അരിഞ്ഞത്‌ -കാല്‍ ടീസ്പൂണ്‍
  6. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  7. മുട്ടയുടെ വെള്ള -1
  8. ബ്രെഡ്‌ ക്രംപ്സ് -അര കപ്പ്
  9. മല്ലിയില -2 ടീസ്പൂണ്‍
  10. എണ്ണ -2 ടീസ്പൂണ്‍
  11. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

കാബേജ്,കാരറ്റ്,ഉരുളക്കിഴങ്ങ്,പച്ചമുളക്,ഇഞ്ചി,മഞ്ഞള്‍പ്പൊടി എന്നീ ചേരുവകള്‍ ഉപ്പും മല്ലിയിലയും ചേര്‍ത്ത് നന്നായി കുഴച്ച് ഉരുളകളാക്കി കബാബ് രൂപത്തില്‍ പരത്തുക.എന്നിട്ട് മുട്ടയുടെ വെള്ളയില്‍ മുക്കി
ബ്രെഡ്‌ ക്രംപ്സ് പുറത്തു തൂവി ഒരു നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണ തടവി കബാബ് നിരത്തി ചെറുതീയില്‍
മൊരിച്ചെടുക്കുക. ടൊമാറ്റോ സോസ് കൂട്ടി കഴിക്കുക.

No comments:

Post a Comment