Friday, October 23, 2009

കോളിഫ്ലവര്‍ ചില്ലി,ഫ്രൈ ചില്ലി കോളിഫ്ലവര്‍

കോളിഫ്ലവര്‍ ചില്ലി,ഫ്രൈ ചില്ലി കോളിഫ്ലവര്‍

ചേരുവകള്‍

1. കോളിഫ്ലവര്‍ ഇതളുകള്‍ ആയി അരിഞ്ഞത് -ഒരു കപ്പ്
2. സവാള അരിഞ്ഞത് -അര കപ്പ്
3. കാപ്സിക്കം ചതുരത്തില്‍ ഒരിഞ്ചു
കനത്തില്‍ അരിഞ്ഞത് -അര കപ്പ്
4. വെളുത്തുള്ളി അരിഞ്ഞത് -ഒരു ടീസ്പൂണ്‍
5. ഇഞ്ചി അരിഞ്ഞത് -അര ടീസ്പൂണ്‍
6. കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
7. പച്ചമുളക് അരിഞ്ഞത് -ഒരു ടീസ്പൂണ്‍
8. സോയാസോസ് -ഒന്നര ടീസ്പൂണ്‍
9. പഞ്ചസാര -അര ടീസ്പൂണ്‍
10. ഉപ്പ് -പാകത്തിന്
11. സസ്യ എണ്ണ -2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഒരു നോണ്‍സ്റ്റിക്ക് പാത്രത്തില്‍ എണ്ണയൊഴിച്ച് വെളുത്തുള്ളി,സവാള,എന്നിവ വഴറ്റി കഴിഞ്ഞ ശേഷം ഇഞ്ചിയിട്ട് മൂപ്പിക്കുക.എന്നിട്ട് കാപ്സിക്കം,കോളിഫ്ലവര്‍,പച്ചമുളക് എന്നിവ ചേര്‍ത്ത് അടച്ചു വെച്ച് ആവി
കയറ്റിയ ശേഷം സോയാസോസ്,കുരുമുളകുപൊടി,ഉപ്പ്,പഞ്ചസാര എന്നിവ ചേര്‍ത്തിളക്കി ചെറുതീയില്‍
3 മിനിട്ട് പാകം ചെയ്യുക.

No comments:

Post a Comment