Saturday, October 17, 2009

നെത്തോലി തക്കാളി ഫ്രൈ

നെത്തോലി തക്കാളി ഫ്രൈ

ചേരുവകള്‍

  1. നെത്തോലി വലുപ്പമുള്ളത്‌ -250 ഗ്രാം
  2. തക്കാളി -2 വലുത്
  3. പിരിയന്‍മുളക് -10
  4. ചുവന്നുള്ളി -10
  5. പെരുംജീരകം -1 ടീസ്പൂണ്‍
  6. സവാള -1
  7. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  8. മുളകുപൊടി -1 ടീസ്പൂണ്‍
  9. കറിവേപ്പില,ഉപ്പ് -ആവശ്യത്തിന്
  10. എണ്ണ -ഒന്നര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

നെത്തോലി വൃത്തിയാക്കിയെടുക്കുക.മിക്സിയില്‍ 2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ അരച്ചെടുക്കുക.
നെത്തോലി,അരച്ച മിശ്രിതം,ഉപ്പ്,മുളകുപൊടി,മഞ്ഞള്‍പ്പൊടി എന്നിവ നന്നായി കൂട്ടി യോജിപ്പിച്ച് തവയില്‍ നിരത്തി എണ്ണയൊഴിച്ച് 15 മിനിട്ട് കോബിനേഷനില്‍ മൊരിച്ചെടുക്കുക.10 മിനിട്ട് കഴിയുമ്പോള്‍ മീന്‍ മറിച്ച്
ഇടണം.14 മിനിട്ടാകുമ്പോള്‍ കറിവേപ്പിലയിട്ടിളക്കുക.

No comments:

Post a Comment