Saturday, October 3, 2009

അടമാങ്ങ

അടമാങ്ങ

ചേരുവകള്‍

പുളിയുള്ള മാങ്ങ -1 കിലോ
ഉപ്പ് -പാകത്തിന്
മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
മുളകുപ്പൊടി -കാല്‍ കപ്പ്
കായപ്പൊടി -1 ടീസ്പൂണ്‍
ഉലുവപ്പൊടി -1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

മാങ്ങ വിരല്‍ നീളത്തില്‍ നുറുക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇളക്കി ഒരു ദിവസം വെയ്ക്കുക.അടുത്ത
ദിവസം മുളകുപൊടി,കായപ്പൊടി,ഉലുവാപ്പൊടി എന്നീ ചേരുവകളും മാങ്ങ കഷണങളില്‍ ചേര്‍ത്തിളക്കണം.
പിന്നിട് വെയിലത്തു വെച്ചു നാലഞ്ചു ദിവസം കൊണ്ടു ഉണക്കിയെടുക്കുക.വായു കടക്കാത്ത കുപ്പിയില്‍
ഇട്ടുവെച്ചു ആവശ്യത്തിനെടുത്തുപയോഗിക്കാം.

No comments:

Post a Comment