Thursday, October 22, 2009

സോയാ കൂണ്‍ റൈസ്

സോയാ കൂണ്‍ റൈസ്

ചേരുവകള്‍

  1. ബസ്‌മതിച്ചോറ് - 4 കപ്പ്
  2. സോയാബീന്‍ മുളപ്പിച്ചത് ഉപ്പ് ചേര്‍ത്ത് പുഴുങ്ങിയത് -1 കപ്പ്
  3. ബട്ടണ്‍ കൂണ്‍ വൃത്തിയായി മുറിച്ചത് -1 കപ്പ്
  4. കാരറ്റ് ചെറുതായി അരിഞ്ഞത് -അര കപ്പ്
  5. ബീന്‍സ് ചെറുതായി അരിഞ്ഞത് -കാല്‍ കപ്പ്
  6. വേലിചീര അരിഞ്ഞത് -കാല്‍ കപ്പ്
  7. സൂര്യകാന്തി എണ്ണ -1 ടേബിള്‍സ്പൂണ്‍
  8. വെജിറ്റബിള്‍ ക്യൂബ് -1 പൊടിച്ചത്
  9. കുരുമുളകുപൊടി -ആവശ്യത്തിന്
  10. ഉപ്പ് -പാകത്തിന്
  11. വെളുത്തുള്ളി അരിഞ്ഞത് -3 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍ വെളുത്തുള്ളിയിട്ട് മൂത്ത് മണം വരുമ്പോള്‍ ബീന്‍സ്,കൂണ്‍,കാരറ്റ്
എന്നിവ ചേര്‍ത്ത് വഴറ്റിക്കഴിഞ്ഞു വേലിചീര ചേര്‍ക്കുക.ഇല വാടി വരുമ്പോള്‍ തക്കാളിച്ചാറ് ചേര്‍ത്ത് തിളപ്പിച്ച്
കുറുകി കഴിയുമ്പോള്‍ സോയാബീന്‍ പുഴുങ്ങിയത് ചേര്‍ക്കുക.ബസ്മതിച്ചോറ്,കുരുമുളകുപൊടി,വെജിറ്റബിള്‍ ക്യൂബ് ,ഉപ്പ് എന്നിവ യഥാക്രമം ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം തീ അണച്ച് 10 മിനിട്ട് അടച്ചു വെച്ച ശേഷം ചൂടോടെ വിളമ്പുക.

No comments:

Post a Comment