Wednesday, October 14, 2009

ഓറഞ്ച് ക്രീം പുഡ്ഡിംഗ്

ഓറഞ്ച് ക്രീം പുഡ്ഡിംഗ്

ചേരുവകള്‍

1.ഓറഞ്ച് നീര് -കാല്‍ കപ്പ്
ഓറഞ്ച് തൊലി അരച്ചത് -കാല്‍ ടീസ്പൂണ്‍
2. മുട്ട -2
3. പാല്‍ തിളപ്പിച്ചത് -2 കപ്പ്
4. വെണ്ണ -1 ടീസ്പൂണ്‍
മൈദ - 2 ടീസ്പൂണ്‍
5. പഞ്ചസാര -5 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചീനച്ചട്ടിയില്‍ നാലാമത്തെ ചേരുവകള്‍ ഇട്ട് സാവാധാനം മൊരിച്ചെടുക്കുക.ഇതില്‍ ഓറഞ്ച് തൊലി അരച്ച്
ഓറഞ്ച്നീരില്‍ കലക്കിയത് അരിച്ച് ഒഴിക്കുക മുട്ട നന്നായി പതപ്പിച്ച് അതില്‍ പാല്‍ കുറേശ്ശെ ഒഴിക്കണം.
പഞ്ചസാരയും ഓറഞ്ച് തൊലിയും ഇതില്‍ ചേര്‍ക്കുക.എല്ലാ കൂട്ടുകളും ഒന്നിച്ചാക്കി മറ്റൊരു വലിയ പാത്രത്തില്‍ വെള്ളമെടുത്ത് അതില്‍ ഇറക്കി വെയ്ക്കുക.രണ്ടു പാത്രവും മൂടി വേവിക്കുക.ശേഷം തണുപ്പിച്ച്
ഉപയോഗിക്കാം.

No comments:

Post a Comment