Saturday, October 3, 2009

ചക്ക അച്ചാര്‍

ചക്ക അച്ചാര്‍

ചേരുവകള്‍

  1. ചക്കച്ചുള -25
  2. മാങ്ങ -1
  3. പച്ചമുളക് -50 ഗ്രാം
  4. ഇഞ്ചി ചതച്ചത് -100 ഗ്രാം
  5. കായം -1 ടീസ്പൂണ്‍
  6. ഉലുവ -2 ടീസ്പൂണ്‍
  7. കടുക് -2 ടീസ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
  9. എണ്ണ -ആവശ്യത്തിന്
  10. മുളകുപൊടി -2 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം

പച്ചമാങ്ങ തൊലി ചെത്തി ചതയ്ക്കുക.ചക്കച്ചുള ചവണിയും കുരുവും കളഞ്ഞു കഷണങ്ങള്‍ ആക്കുക.ഉലുവയും കടുകും പ്രത്യേകം വറുത്തു പൊടിച്ചെടുക്കുക.ചക്ക കഷണങ്ങള്‍ ഒരു പാത്രത്തില്‍ ഇട്ട് ഉപ്പും
വെള്ളവും കായവും ചേര്‍ത്ത് പകുതി വേവാകുമ്പോള്‍ ഇറക്കി വെച്ചു വെള്ളം ഊറ്റി എടുക്കുക.വെയിലത്ത്‌ വെച്ചു ഉണക്കിയെടുക്കണം.ഇതോടൊപ്പം ചതച്ച മാങ്ങ,പച്ചമുളക്,ഇഞ്ചി,ഉലുവാപ്പൊടി,കടുകുപ്പൊടി,
മുളകുപൊടി ഇവയെല്ലാം ചേര്‍ത്ത് ഭരണിയില്‍ ആക്കുക.മീതെ എണ്ണ ഒഴിച്ചു വെയ്ക്കുക.

No comments:

Post a Comment