Saturday, October 3, 2009

കൈതച്ചക്ക അച്ചാര്‍

കൈതച്ചക്ക അച്ചാര്‍

ചേരുവകള്‍

  1. കൈതച്ചക്ക -1
  2. ഈന്തപ്പഴം -100 ഗ്രാം
  3. മുളകുപൊടി -1 ടേബിള്‍സ്പൂണ്‍
  4. ഉപ്പ് -1 ടേബിള്‍സ്പൂണ്‍
  5. പഞ്ചസാര -250 ഗ്രാം
  6. ഇഞ്ചി വറുത്തു പൊടിച്ചത് -50 ഗ്രാം
  7. വിനാഗിരി -1 കപ്പ്
  8. വെളുത്തുള്ളി - കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം

തൊലി ചെത്തിയ കൈതച്ചക്ക ചെറു കഷണങ്ങള്‍ ആക്കുക.ഈന്തപ്പഴം കുരു കളഞ്ഞത് കഷണങ്ങള്‍ ആക്കുക.
ഒരു പാത്രത്തില്‍ മുളകുപൊടിയും ഉപ്പും ഒഴികെ ബാക്കിയുള്ള ചേരുവകളെല്ലാം ഇട്ടു വേവിക്കുക.പകുതി വേവാകുമ്പോള്‍ മുളകുപൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കുക.നന്നായി ഇളക്കി പാകമാകുമ്പോള്‍ വെച്ച് തണുത്തതിനുശേഷം കുപ്പികളില്‍ ആക്കാം.

No comments:

Post a Comment