ചുരുട്ട്
ചേരുവകള്‍
പച്ചരി - 1 കിലോ
തേങ്ങ -2
ജീരകം -2 ടീസ്പൂണ്‍
ഏലക്കപൊടിച്ചത് -1 ടീസ്പൂണ്‍
പഞ്ചസാര -600 ഗ്രാം
മണ്ടക -ആവശ്യത്തിന്
വാനില എസ്സെന്‍സ് -അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര് -2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
പച്ചരി കുതിര്‍ത്ത് പൊടിക്കുക.ഇതില്‍ തേങ്ങ ചുരണ്ടിയതും ചേര്‍ത്തിളക്കി 30 മിനിട്ട് വെയ്ക്കണം.ഉരുളി
അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ ജീരകം ഇടുക.അരിപ്പൊടിയുമിട്ട് ചുവക്കെ വറുക്കുക.അരിപ്പയില്‍ ഇടഞ്ഞ്
കട്ടകളില്ലാതെ എടുക്കുക.പഞ്ചസാരയില്‍ നാരങ്ങാനീര് ചേര്‍ത്ത് ഒരു ദിവസം വെച്ച ശേഷം പാവ് കാച്ചുക.നൂല്‍
പരുവമാകുമ്പോള്‍ ഇറക്കി വെച്ച് വറുത്ത പൊടി ചേര്‍ത്തിളക്കുക.ഏലക്കാപ്പൊടിയും വാനില എസ്സെന്‍സ്സും
ചേര്‍ക്കണം.
No comments:
Post a Comment