Saturday, October 3, 2009

ഇടിച്ചക്ക അച്ചാര്‍

ഇടിച്ചക്ക അച്ചാര്‍

ചേരുവകള്‍

ഇടിച്ചക്ക ചെറുതായി അരിഞ്ഞത് -1 കിലോ
ഉണക്കമുളക് -50 ഗ്രാം
പച്ചമുളക്(അരിഞ്ഞത്) -15
ഇഞ്ചി (അരിഞ്ഞത്) -50 ഗ്രാം
ഉലുവ,കുരുമുളക് -1 ടീസ്പൂണ്‍
കടുകുപരിപ്പ് -2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -1 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി -100 ഗ്രാം
എണ്ണ -3 കപ്പ്
വിനാഗിരി -3 കപ്പ്
കറിവേപ്പില,ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഇഡ്ഡലിത്തട്ടില്‍ വെച്ച് ഇടിച്ചക്ക ആവി കയറ്റി വേവിക്കുക.ഉപ്പും മഞ്ഞള്‍പ്പൊടിയും ഇടിച്ചക്കയില്‍ തിരുമ്മി
ചേര്‍ത്ത് ഒരു മണിക്കൂര്‍ വെയിലത്ത്‌ വെച്ച് ഉണക്കുക.ചുവന്ന മുളക്,ഉലുവ,കുരുമുളക്,എന്നിവ വറുത്തു പൊടിക്കുക.ഇഞ്ചി,വെളുത്തുള്ളി പച്ചമുളക് എന്നിവ എണ്ണയില്‍ വഴറ്റുക.ഇതിലേയ്ക്ക് വാട്ടിയ ഇടിച്ചക്കയും
മസാലപ്പൊടികളും വിനാഗിരിയും ഉപ്പും ചേര്‍ത്ത് ഇളക്കി ഇറക്കി വെയ്ക്കുക.തണുക്കുമ്പോള്‍ ഭരണിയില്‍
ആക്കുക.

No comments:

Post a Comment