Saturday, October 3, 2009

ഉണങ്ങിയ ചെറുനാരങ്ങാക്കറി

ഉണങ്ങിയ ചെറുനാരങ്ങാക്കറി

ചേരുവകള്‍

  1. ചെറുനാരങ്ങ -25
  2. എണ്ണ -100 ഗ്രാം
  3. പച്ചമുളക് -250 ഗ്രാം
  4. മുളകുപ്പൊടി -50 ഗ്രാം
  5. ഉലുവാപ്പൊടി -100 ഗ്രാം
  6. ഇഞ്ചി -100 ഗ്രാം
  7. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ വെള്ളം വെച്ചു തിളപ്പിച്ച് അതില്‍ ചെറുനാരങ്ങ ഇട്ട് അടച്ചു വെയ്ക്കുക.പിന്നിട് അരമണിക്കൂര്‍
തുറന്നു വെയ്ക്കുക.അതിനുശേഷം നാരങ്ങകള്‍ ഒരു തുണിയില്‍ ഉണങ്ങാന്‍ നിരത്തി വെയ്ക്കുക.ഉണങ്ങി ക്കഴിയുമ്പോള്‍ നാലായി കീറി വിടുവിയ്ക്കാതെ വെയ്ക്കുക.ഇഞ്ചിയും പച്ചമുളകും നീളത്തില്‍ കനം കുറച്ച്
അരിയുക.മുളകുപൊടിയും ഉലുവാപ്പൊടിയും ഉപ്പും അതില്‍ ചേര്‍ത്തു വെയ്ക്കുക.നാരങ്ങയ്ക്കുള്ളില്‍ ഈ മിശ്രിതം നിറച്ച് സ്ഫടിക ഭരണിയില്‍ നിരത്തുക.ബാക്കി വരുന്ന മസാല മുകളില്‍ ഇടുക.എണ്ണ ചൂടാക്കിയതിനുശേഷം തണുപ്പിച്ചു ഭരണിയില്‍ ഒഴിക്കുക.വായ് ഭാഗം ഒരു തുണി കൊണ്ടു കെട്ടി ഒരാഴ്ച
വെയിലത്തു വെയ്ക്കുക.ദിവസവും ഇളക്കി കൊടുക്കണം.വളരെക്കാലം കേടുകൂടാതെ ഇരിക്കും.

No comments:

Post a Comment