Saturday, October 3, 2009

പാവയ്ക്ക അച്ചാര്‍

പാവയ്ക്ക അച്ചാര്‍

ചേരുവകള്‍

  1. പാവയ്ക്ക -കാല്‍ കിലോ
  2. കായപ്പൊടി -അര ടീസ്പൂണ്‍
  3. മുളകുപ്പൊടി -1 ടീസ്പൂണ്‍
  4. ഉപ്പ് -പാകത്തിന്
  5. വെളുത്തുള്ളി -10 അല്ലി
  6. കടുക് -1 ടീസ്പൂണ്‍
  7. വിനാഗിരി -1 ടീസ്പൂണ്‍
  8. നല്ലെണ്ണ -അര കപ്പ്
  9. ഇഞ്ചി -1 ചെറിയ കഷണം
  10. പച്ചമുളക് -10
പാകം ചെയ്യുന്ന വിധം

പാവയ്ക്ക വൃത്തിയാക്കി ചെറിയ കഷണങ്ങള്‍ ആയി അരിയുക.ഉപ്പും ചേര്‍ത്തു വെയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ ഇഞ്ചി അരിഞ്ഞതും വെളുത്തുള്ളിയും മൂപ്പിച്ചെടുക്കുക.ബാക്കിയുള്ള എണ്ണയില്‍ കടുകിട്ട്
പൊട്ടുമ്പോള്‍ വട്ടത്തില്‍ അരിഞ്ഞ പച്ചമുളകിട്ടു വഴറ്റുക.മുളകുപൊടിയും ഇട്ട് മൂപ്പിച്ച് വാങ്ങി വെച്ച് പാവയ്ക്കാ കഷണങളും ഇട്ട് വിനാഗിരിയും ഒഴിക്കുക.കായപ്പൊടിയും ചേര്‍ക്കുക.അര കപ്പ് വെള്ളം അടുപ്പില്‍ വെച്ച് തിളയ്ക്കുമ്പോള്‍ പാവയ്ക്കാക്കൂട്ടും വഴറ്റി വെച്ച ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് പാകമാകുമ്പോള്‍
വാങ്ങി വെച്ച് തണുത്തതിനുശേഷം കുപ്പിയിലാക്കുക.

No comments:

Post a Comment