Saturday, October 3, 2009

ജാതിക്ക അച്ചാര്‍

ജാതിക്ക അച്ചാര്‍

ചേരുവകള്‍

  1. ജാതിക്ക -12
  2. വെളുത്തുള്ളി -12 അല്ലി
  3. മുളകുപ്പൊടി -4 ടേബിള്‍സ്പൂണ്‍
  4. ഇഞ്ചി -1 ചെറിയ കഷണം
  5. ഉലുവാപ്പൊടി -1 ടീസ്പൂണ്‍
  6. കായപ്പൊടി -അര ടീസ്പൂണ്‍
  7. വിനാഗിരി -2 ടീസ്പൂണ്‍
  8. കറിവേപ്പില -2 കതിര്‍പ്പ്
  9. കടുക് -അര ടീസ്പൂണ്‍
  10. ഉപ്പ് -പാകത്തിന്
  11. എണ്ണ -2 ടേബിള്‍സ്പൂണ്‍
  12. പഞ്ചസാര -1 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം

കഴുകിയ ജാതിക്ക ചെറുതായി അരിയുക.ഇതില്‍ ഉപ്പ് പുരട്ടി ഒന്നര മണിക്കൂര്‍ വെയ്ക്കണം.ചീനച്ചട്ടിയില്‍
എണ്ണ ചൂടാകുമ്പോള്‍ അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു മൂപ്പിക്കുക.മുളകുപൊടി,കായപ്പൊടി
ഉലുവാപ്പൊടി ഇവ പ്രത്യേകം മൂപ്പിക്കുക.കടുകിട്ട് പൊട്ടുമ്പോള്‍ കറിവേപ്പില ഇട്ട് ഈ കറിക്കൂട്ടുകള്‍ അരച്ചെടുക്കുക.വിനാഗിരിയും ഉപ്പും ഇഞ്ചിയും വെളുത്തുള്ളിയും പഞ്ചസാരയും അല്പം വെള്ളവും ചേര്‍ത്ത് ചെറുതായി ചൂടാക്കുക.അതില്‍ ജാതിക്കയുടെ തോട് ഇട്ട് പാകമാകുമ്പോള്‍ അരച്ച ചേരുവകളും ഇട്ടിളക്കി ഇറക്കി വെയ്ക്കുക.

No comments:

Post a Comment