Saturday, October 17, 2009

കൊഞ്ച് റോസ്റ്റ്

കൊഞ്ച് റോസ്റ്റ്

ചേരുവകള്‍

  1. തൊലി കളഞ്ഞ് വൃത്തിയാക്കിയെടുത്ത
    ഇടത്തരം കൊഞ്ച് -250 ഗ്രാം
  2. സവാള കനം കുറച്ച് നീളത്തില്‍ അരിഞ്ഞത്‌ -200 ഗ്രാം
  3. തക്കാളി കനം കുറച്ച് നീളത്തില്‍ അരിഞ്ഞത്‌ -150 ഗ്രാം
  4. ഇഞ്ചി കൊത്തിയരിഞ്ഞത്‌ -1 ടീസ്പൂണ്‍
  5. പച്ചമുളക് നീളത്തില്‍ കീറിയത് -2
  6. മീറ്റ് മസാലപ്പൊടി -1 ടേബിള്‍സ്പൂണ്‍
  7. മുളകുപൊടി -1 ടീസ്പൂണ്‍
  8. പഞ്ചസാര -1 ടീസ്പൂണ്‍
  9. ഉപ്പ് -പാകത്തിന്
  10. എണ്ണ -2 ടീസ്പൂണ്‍
  11. കറിവേപ്പില -4 തണ്ട്
പാകം ചെയ്യുന്ന വിധം

സവാള തവയില്‍ നിരത്തി 1 ടീസ്പൂണ്‍ എണ്ണ ഒഴിച്ച് 7 മിനിട്ട് കോബിനേഷനില്‍ വഴറ്റുക.തക്കാളി,ഇഞ്ചി,
മീറ്റ് മസാല,പച്ചമുളക്,മുളകുപൊടി,എന്നിവ ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കി 5 മിനിട്ട് കൂടി കോബിനേ ഷനില്‍ വഴറ്റുക.പാത്രം പുറത്തെടുത്ത് കൊഞ്ചും കറിവേപ്പിലയും ചേര്‍ത്ത് നന്നായി കൂട്ടി യോജിപ്പിച്ച് 1 ടീസ്പൂണ്‍ എണ്ണയൊഴിച്ച് വീണ്ടും 8 മിനിട്ട് കോബിനേഷനില്‍ പാകം ചെയ്തെടുക്കുക.

No comments:

Post a Comment