Thursday, October 8, 2009

പേപ്പര്‍ ചിക്കന്‍

പേപ്പര്‍ ചിക്കന്‍

ചേരുവകള്‍

1. ചിക്കന്‍ ബ്രസ്റ്റ് (എല്ലില്ലാത്തത്) -300 ഗ്രാം
2. ചുവന്നമുളക് -2,3
സ്പ്രിംഗ്‌ ഒനിയന്‍ -8,10
ഇഞ്ചി -ഒരു ചെറിയ കഷണം
3. ഫൈവ് സ്പൈസ്പൌഡര്‍ -കാല്‍ ടീസ്പൂണ്‍
ഡ്രൈഷെറി -2 ടേബിള്‍സ്പൂണ്‍
സോയസോസ് -2 ടേബിള്‍സ്പൂണ്‍
പഞ്ചസാര -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
4. മുട്ട -1
5. റൈസ് /ബട്ടര്‍ പേപ്പര്‍ -ആവശ്യത്തിന്
6. എണ്ണ -വറുക്കാന്‍ ആവശ്യമായത്

പാകം ചെയ്യുന്ന വിധം

ചിക്കന്റെ നെഞ്ച് ഭാഗം നന്നായി കഴുകി അര ഇഞ്ച് വലിപ്പത്തില്‍ കഷണങ്ങള്‍ ആക്കുക.ചുവന്ന മുളക്
അര കപ്പ് ചൂടുവെള്ളത്തില്‍ പത്ത് മിനിട്ട് നേരം മുക്കി നീളത്തില്‍ അരിഞ്ഞുവെയ്ക്കുക.സ്പ്രിംഗ്‌ ഒനിയന്‍ പൊടിയായി അരിയുക.ഇഞ്ചിയും പൊടിപൊടിയായി അരിയുക.അരിഞ്ഞ ചേരുവകളും മൂന്നാമത്തെ ചേരുവകളും നന്നായി ചേര്‍ത്ത് ഇളക്കുക. ഇതിനെ ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് ഫ്രിഡ്ജില്‍ വെയ്ക്കുക.മുട്ട ഒരു നുള്ള് ഉപ്പിട്ട് നന്നായി അടിച്ചെടുക്കുക.റൈസ് പേപ്പര്‍ /ബട്ടര്‍ പേപ്പര്‍ 6*6 സൈസില്‍ 16 കഷണങ്ങള്‍ ആയി
മുറിക്കുക. ഓരോ പീസ് പേപ്പര്‍ അടിച്ച് വെച്ചിരിയ്ക്കുന്ന മുട്ട തേച്ച്2 ടീസ്പൂണ്‍ മറിനേറ്റ് ചെയ്ത ചിക്കന്‍
അതില്‍ വെച്ച് കുറച്ചു കൂട്ടും അതിന്റെ മുകളില്‍ തൂകി റോള്‍ ചെയ്ത് 2 അറ്റവും ഒട്ടിച്ചു വെയ്ക്കുക.ഒരു
പാനില്‍ എണ്ണയൊഴിച്ച് ഈ റോളിനെ 2 മുതല്‍ 3 മിനിട്ട് നേരം വറുത്തു കോരുക.എണ്ണ വാര്‍ന്നതിനുശേഷം
ഇഷ്ടമുള്ള സോസിന്റെ നേരെ വിളമ്പുക.

No comments:

Post a Comment