ചില്ലി പനീര്‍
ചേരുവകള്‍
- കോട്ടേജ് ചീസ് (പനീര്‍) -300 ഗ്രാം
- എണ്ണ -വറുക്കാന്‍ ആവശ്യമായത്
- കോണ്‍സ്റ്റാച്ച് -3 ടേബിള്‍സ്പൂണ്‍
- ഉള്ളി -1
- വെളുത്തുള്ളി -3,4 അല്ലി
- പച്ചമുളക് -6,8
- കാപ്സിക്കം -2
- വെജിറ്റബിള്‍ സ്റ്റോക്ക് -1 കപ്പ്
- ഉപ്പ് -പാകത്തിന്
- സോയസോസ് -2 ടേബിള്‍സ്പൂണ്‍
- അജിനോമോട്ടോ -കാല്‍ ടീസ്പൂണ്‍
പനീര്‍ ഡയമണ്ട് ആകൃതിയില്‍ മുറിച്ചു വെയ്ക്കുക.ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി ഒരു ടേബിള്‍സ്പൂണ്‍ കോണ്‍സ്റ്റാച്ചില്‍ പനീര്‍ മുക്കി എണ്ണയിലിട്ട് ബ്രൌണ്‍ നിറമാകുമ്പോള്‍ കോരിയെടുത്ത് ടിഷ്യൂ
പേപ്പറില്‍ വെയ്ക്കുക.ബാക്കിയുള്ള കോണ്‍സ്റ്റാച്ച് ഒന്നര കപ്പ് വെള്ളത്തില്‍ കലക്കി വെയ്ക്കുക.സവാള കനത്തില്‍
മുറിച്ചു വെയ്ക്കുക.വെളുത്തുള്ളി ചതച്ച് വെയ്ക്കുക.പച്ചമുളക് ചെറുതായി അരിഞ്ഞ് വെയ്ക്കുക.കുരു കളഞ്ഞ
കാപ്സിക്കം കനം കൂട്ടി നീളത്തില്‍ അരിഞ്ഞ് വെയ്ക്കുക.2 ടേബിള്‍സ്പൂണ്‍ എണ്ണ ഒരു പാനില്‍ ഒഴിച്ച് ചതച്ച
വെളുത്തുള്ളിയിട്ട് ചെറുതായി വഴറ്റുക.എന്നിട്ട് അതിലേയ്ക്ക് സവാള,കാപ്സിക്കം,പച്ചമുളക് എന്നിവ ചേര്‍ത്ത്
2-3 മിനിട്ട് നേരത്തേയ്ക്ക് വഴറ്റിയെടുക്കുക.ഇതിലോട്ട് വറുത്തു വെച്ച പനീര്‍ ഇട്ട് വെജിറ്റബിള്‍ സ്റ്റോക്ക് ഒഴിച്ച്
നന്നായി ഇളക്കുക.എന്നിട്ട് ഉപ്പ്,സോയസോസ്,അജിനോമോട്ടോ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി വെയ്ക്കുക.
ഇതില്‍ കലക്കി വെച്ച് നന്നായി ഇളക്കി സോസ് കട്ടിയാകുന്നതുവരെ തിളപ്പിക്കുക.എന്നിട്ട് ചൂടോടു കൂടി
വിളമ്പുക.
No comments:
Post a Comment