Wednesday, October 14, 2009

സ്നോവൈറ്റ്സാറ്റിന്‍ പുഡ്ഡിംഗ്

സ്നോവൈറ്റ്സാറ്റിന്‍ പുഡ്ഡിംഗ്

ചേരുവകള്‍

1. മാരി ബിസ്ക്കറ്റ് -200 ഗ്രാം
2. നെസ്കഫേ -1 ടീസ്പൂണ്‍
ചൂടുപാല്‍ -1 കപ്പ്
റം -1 ടീസ്പൂണ്‍
പഞ്ചസാര -അര കപ്പ്
വാനില -1 ടീസ്പൂണ്‍
3. മുട്ട -4
4. കണ്ടന്‍സ്ഡ് മില്‍ക്ക് -1 ടിന്‍
5. പാല്‍ -2 ടിന്‍
6. വെള്ളം -അര കപ്പ്
7. ചെറുനാരങ്ങാതൊലി ചുരണ്ടിയത് -2 ടീസ്പൂണ്‍
8. ജെലാറ്റിന്‍ -2 ടീസ്പൂണ്‍
9. കോണ്‍ഫ്ലവര്‍ -2 ടീസ്പൂണ്‍
10. വാനില എസ്സന്‍സ് -1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

രണ്ടാമത്തെ ചേരുവകള്‍ യോജിപ്പിക്കുക.ചെറുതായി മുറിച്ച ബിസ്ക്കറ്റ് ഈ കൂട്ടില്‍ മുക്കി പരന്ന പാത്രത്തില്‍
നിരത്തുക.മുട്ടയുടെ മഞ്ഞക്കരുവും വെള്ളയും വേര്‍തിരിച്ചെടുക്കുക.മുട്ടയുടെ ഉണ്ണിയും കോണ്‍ഫ്ളവറും ചേര്‍ത്ത്
അടിച്ച് പതപ്പിക്കുക.ഇത് 4,5 ചേരുവകളുടെ കൂടെ ചേര്‍ത്ത് കസ്റ്റേര്‍ഡ് ആയി കുറുക്കുക.ജെലാറ്റിന്‍ അത്രയും അളവ് വെള്ളത്തില്‍ കുതിര്‍ത്ത് ചൂടുവെള്ളത്തില്‍ മുകളില്‍ വെച്ച് ഉരുക്കുക.കസ്റ്റേര്‍ഡില്‍ ഇത് ചേര്‍ത്തിളക്കുക.
അല്പം തണുപ്പിച്ച് നാരങ്ങാതൊലി,വാനില എസ്സന്‍സ് എന്നിവ ചേര്‍ക്കുക.മുട്ടയുടെ വെള്ള പതപ്പിച്ച് കസ്റ്റേര്‍ഡ്
കൂട്ടില്‍ പതയില്ലാതെ യോജിപ്പിക്കുക.ഇത് നിരത്തി വെച്ച ബിസ്ക്കറ്റിന്റെ മുകളില്‍ ഒഴിച്ച് തണുപ്പിക്കുക.

No comments:

Post a Comment