Wednesday, October 14, 2009

കേരളീയ പുഡ്ഡിംഗ്

കേരളീയ പുഡ്ഡിംഗ്

  1. കരിക്ക് -1
  2. കണ്ടന്‍സ്ഡ് മില്‍ക്ക് -1 ടിന്‍
  3. തേങ്ങാവെള്ളം -1 കപ്പ്
  4. ചൈനാഗ്രാസ് -10 ഗ്രാം
  5. ചിരകിയ തേങ്ങ -അര കപ്പ്
  6. ചെറി -50 ഗ്രാം
  7. പഞ്ചസാര -6 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം

കരിക്ക് സ്പൂണ്‍ കൊണ്ട് ചുരണ്ടിയെടുത്ത് ഒരു ഡിഷില്‍ വെയ്ക്കുക.ചൈനാഗ്രാസ് ചെറിയ കഷണങ്ങള്‍
ആക്കിയെടുക്കുക.

കണ്ടന്‍സ്ഡ് മില്‍ക്കും 2 സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് നല്ലതുപോലെ ഇളക്കി വെയ്ക്കണം.
തേങ്ങാവെള്ളം ചൈനാഗ്രാസില്‍ ഒഴിച്ച് അലിയുന്നതുവരെ ചൂടാക്കണം.കണ്ടന്‍സ്ഡ് മില്‍ക്കിന്റെ കൂട്ട്
ചൈനാഗ്രാസിലേയ്ക്കൊഴിക്കുക.കുറച്ചു തണുക്കുമ്പോള്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക.ചെറിയും ചിരകിയ
തേങ്ങയും ഉപയോഗിച്ച് അലങ്കരിക്കാം.തേങ്ങാപ്പീര ബ്രൌണ്‍ കളറില്‍ വറുത്ത്‌ 4 സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത്
ഇതിന്റെ മുകളില്‍ വിതറണം.ചെറി കൊണ്ട് പൂക്കള്‍ ഉണ്ടാക്കി വെയ്ക്കാം.

No comments:

Post a Comment