Wednesday, October 14, 2009

യോഗര്‍ട്ട് മില്‍ക്ക് പുഡ്ഡിംഗ്

യോഗര്‍ട്ട് മില്‍ക്ക് പുഡ്ഡിംഗ്

ചേരുവകള്‍

1. അധികം പുളിയില്ലാത്ത
കട്ടതൈര് -2 കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് -1 ടിന്‍
2. പാല്‍ -1 ടീസ്പൂണ്‍
3. ജാതിക്കാപ്പൊടി -1 ടീസ്പൂണ്‍
4. അണ്ടിപരിപ്പ് നെയ്യില്‍ വറുത്തത് -അര കപ്പ്

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവകള്‍ നന്നായി പതയ്ക്കുക.ജാതിക്കാപ്പൊടി പാലില്‍ ചാലിച്ച് ഇതിനോടൊപ്പം ചേര്‍ക്കുക.മയം പുരട്ടിയ പാത്രത്തില്‍ ഒഴിച്ച് ആവി കയറ്റി വേവിക്കുക.കട്ടിയാകുന്നതിനു മുമ്പ് അണ്ടിപരിപ്പ്
കുറച്ച് മീതെ തൂവുക.ഉറച്ചു കഴിഞ്ഞാല്‍ വാങ്ങി വെച്ച് തണുപ്പിക്കുക.ബാക്കി അണ്ടിപരിപ്പ് ഉപയോഗിച്ച്
അലങ്കരിക്കാം.

No comments:

Post a Comment