ചില്ലി പ്രോണ്‍സ്
ചേരുവകള്‍
- ചെമ്മീന്‍ -16
- നാരങ്ങാനീര് -2 ടേബിള്‍സ്പൂണ്‍
- ചില്ലിസോസ് -1 ടേബിള്‍സ്പൂണ്‍
- കോണ്‍സ്റ്റാച്ച് -6 ടേബിള്‍സ്പൂണ്‍
- ഉപ്പ് -പാകത്തിന്
- എണ്ണ -4 ടേബിള്‍സ്പൂണ്‍ (വറുക്കാന്‍ ആവശ്യമായത്)
- സ്പ്രിംഗ് ഒനിയന്‍ -2
- കാപ്സിക്കം -1
- പച്ചമുളക് -4,6
- ഇഞ്ചി -2 കഷണം
- വെളുത്തുള്ളി -6,8 അല്ലി
- സോയസോസ് -2 ടേബിള്‍സ്പൂണ്‍
- വെള്ള കുരുമുളകുപൊടി -അര ടീസ്പൂണ്‍
- അജിനോമോട്ടോ -കാല്‍ ടീസ്പൂണ്‍
- പഞ്ചസാര -1 ടീസ്പൂണ്‍
- ഫിഷ്/ചിക്കന്‍ സ്റ്റോക് -1 കപ്പ്
ചെമ്മീന്‍ വൃത്തിയാക്കി 1 ടീസ്പൂണ്‍ നാരങ്ങാനീര്,ചില്ലിസോസ്,ഉപ്പ് എന്നിവ ചേര്‍ക്കുക.ഇത് 4 ടീസ്പൂണ്‍ കോണ്‍സ്റ്റാച്ചില്‍ പുരട്ടിയെടുക്കുക.ഒരു വോക്കില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കി ഈ ചെമ്മീനുകള്‍
ഇട്ട് ഡീപ്ഫ്രൈ ചെയ്തെടുക്കുക.സ്പ്രിംഗ് ഒനിയന്‍ ചെറുതായി അരിയുക.പച്ച ഭാഗം അലങ്കരിക്കാന്‍ മാറ്റി വെയ്ക്കണം.കുരു കളഞ്ഞ കാപ്സിക്കം കട്ടികുറച്ചു നീളത്തില്‍ അരിയുക.പച്ചമുളക് കുറുകെ അരിയുക.ഇഞ്ചി,വെളുത്തുള്ളി ചെറുതായി അരിയുക.ബാക്കിയുള്ള കോണ്‍സ്റ്റാച്ച് അര കപ്പ് വെള്ളത്തില്‍ കലക്കുക.ഒരു കുക്കറില്‍ 4 ടീസ്പൂണ്‍ എണ്ണയൊഴിച്ച്,ചൂടാകുമ്പോള്‍ ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്, എന്നിവയിട്ട് വഴറ്റുക.സോയസോസ്,കുരുമുളകുപൊടി,അജിനോമോട്ടോ,പഞ്ചസാര,ഉപ്പ് എന്നിവ ഇതില്‍
ചേര്‍ക്കുക.വറുത്ത കൊഞ്ച് ,കാപ്സിക്കം എന്നിവയിട്ട് നന്നായി ഇളക്കുക.കലക്കിയ കോണ്‍സ്റ്റാച്ച് ഒഴിച്ച്
കുറുക്കുക.ബാക്കിയുള്ള നാരങ്ങാനീര് ഒഴിച്ച്,സ്പ്രിംഗ് ഒനിയന്‍ കൊണ്ട് അലങ്കരിച്ച് ചൂടോടെ സെര്‍വ്
ചെയ്യാനാവുന്നതാണ്.
No comments:
Post a Comment