Wednesday, October 14, 2009

ഫ്രൂട്ട് പുഡ്ഡിംഗ്

ഫ്രൂട്ട് പുഡ്ഡിംഗ്

ചേരുവകള്‍

  1. മാങ്ങാപള്‍പ്പ് -1 കപ്പ്
  2. പഴത്തിന്റെ പള്‍പ്പ് -1 കപ്പ്
  3. മഞ്ഞഫുള്‍ കളര്‍ -2 തുള്ളി
  4. ക്രീം -2 കപ്പ്
  5. പഞ്ചസാര പൊടിച്ചത് -അര കപ്പ്
  6. പാല്‍ -2 ടേബിള്‍സ്പൂണ്‍
  7. ജെലാറ്റിന്‍ -1 ടീസ്പൂണ്‍
  8. ഉപ്പ് -കാല്‍ ടീസ്പൂണ്‍
  9. ചെറി,പിസ്ത -അലങ്കരിക്കാന്‍
പാകം ചെയ്യുന്ന വിധം

ക്രീം,പാല്‍,പഞ്ചസാര,ഉപ്പ് എന്നിവ ചേര്‍ത്ത് അടിച്ച് പതപ്പിക്കുക.ജെലാറ്റിന്‍ 2 സ്പൂണ്‍ വെള്ളത്തില്‍
ചേര്‍ത്ത് തിളച്ച വെള്ളത്തിനു മുകളില്‍ കാണിച്ച് അലിയിച്ചെടുക്കുക.ഇത് ഫ്രൂട്ട് പള്‍പ്പും ആയി യോജിപ്പിച്ച്
പതപ്പിച്ച ക്രീമിലേയ്ക്ക് ഫോള്‍ഡ്‌ ചെയ്യുക.വെണ്ണ പുരട്ടിയ ഒരു പാത്രത്തില്‍ ഈ കൂട്ട് ഒഴിച്ച് ഫ്രിഡ്ജില്‍ വെച്ച്
കട്ടിയാക്കുക.അതിനുശേഷം മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റി ചെറി,പിസ്ത എന്നിവ കൊണ്ട് അലങ്കരിക്കാം.

No comments:

Post a Comment