Thursday, October 8, 2009

ബട്ടൂര

ട്ടൂര

ചേരുവകള്‍

1.മൈദ -500 ഗ്രാം
2.തിളപ്പിച്ചാറിയ പാല്‍ -8 ടീസ്പൂണ്‍
പഞ്ചസാര -2 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
മുട്ട -1
വെണ്ണ -30 ഗ്രാം
3. തൈര് -4 കപ്പ്
4. സോഡാപ്പൊടി -കാല്‍ ടീസ്പൂണ്‍
5. യീസ്റ്റ് -5 ഗ്രാം

പാകം ചെയ്യുന്ന വിധം

മൈദ ഇടഞ്ഞു വെയ്ക്കണം.പാലില്‍ യീസ്റ്റ് കലക്കി പൊങ്ങാന്‍ വെയ്ക്കുക.തൈരില്‍ സോഡാപ്പൊടി
കലക്കി വെയ്ക്കണം.മൈദയില്‍ യീസ്റ്റ് പൊങ്ങിയതും രണ്ടാമത്തെ ചേരുവകളും ചേര്‍ത്ത് കുഴച്ച് 2 മണിക്കൂര്‍ പൊങ്ങാന്‍ മൂടി വെയ്ക്കണം. അതിനുശേഷം വീണ്ടും കുഴച്ച് ഒരു മണിക്കൂര്‍ കൂടി വെയ്ക്കണം.പിന്നിട് ചെറിയ
ഉരുളകളാക്കി വട്ടത്തില്‍ പരത്തി നിരത്തിയിടുക.ഒരു മണിക്കൂറിനുശേഷം ചൂടായ എണ്ണയില്‍ വറുത്തു കോരുക.

No comments:

Post a Comment