ഹണിലൈംചിക്കന്‍
ചേരുവകള്‍
1. കോഴിയിറച്ചി (ചിറകുഭാഗം) -6-20
2. കോണ്‍സ്റ്റാച്ച് -അര കപ്പ്
3. വെളുത്തുള്ളി -2 അല്ലി
4. എണ്ണ വറുക്കാന്‍ ആവശ്യമായത് -ആവശ്യമുള്ളത്
5. ലൈറ്റ് സോയസോസ് -2 ടേബിള്‍സ്പൂണ്‍
ഹൊയിസിന്‍ സോസ് -2 ടേബിള്‍സ്പൂണ്‍
റെഡ് ചില്ലി ഫ്ളേക്സ് -2 ടേബിള്‍സ്പൂണ്‍
ഉപ്പ് -പാകത്തിന്
6. നാരങ്ങാനീര് -1 ടീസ്പൂണ്‍
7. തേന്‍ -4 ടേബിള്‍സ്പൂണ്‍
8. ടോസ്റ്റ്ഡ് സീസെംസീഡ്സ് -1 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കി തുടയ്ക്കുക.(ഈര്‍പ്പംമാറ്റുക)2 ടേബിള്‍സ്പൂണ്‍ കോണ്‍സ്റ്റാച്ച് ഒരു
കപ്പ് വെള്ളത്തില്‍ കലക്കിയിട്ട് ബാക്കി കോണ്‍സ്റ്റാച്ച് പുരട്ടാന്‍ വേണ്ടി മാറ്റി വെയ്ക്കുക.വെളുത്തുള്ളി ചതച്ച്
വെയ്ക്കുക.ഒരു പാനില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കി കോണ്‍സ്റ്റാച്ച് പുരട്ടി ചിക്കന്‍ അതിലിട്ട് 4-5 മിനിട്ട് വറുത്തു കോരുക.
പേപ്പര്‍ നാപ്കിനില്‍ വെച്ച് എണ്ണ ഒപ്പിയെടുക്കുക.2 ടേബിള്‍സ്പൂണ്‍ എണ്ണ ഒരു പാനിലൊഴിച്ചു
ചതച്ച വെളുത്തുള്ളിയിട്ട് ചെറുതായി വഴറ്റുക.ഉടനെ തന്നെ അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ക്കുക.വറുത്ത
ചിക്കന്‍ ഇതിലോട്ടു ഇട്ടിളക്കി കലക്കി വെച്ചിരിയ്ക്കുന്ന കോണ്‍സ്റ്റാച്ച് ഇതിലോട്ടു ചേര്‍ത്ത് നല്ല രീതിയില്‍ ഒരു മിനിട്ട് നേരം ഇളക്കുക.തീ കുറച്ചു നാരങ്ങാനീരും തേനും ഒഴിച്ച് നന്നായി ഇളക്കി 2 മിനിട്ട് നേരം വേവിക്കുക.
ഇതിലേയ്ക്ക് സീസെംസീഡ് തൂകി ചൂടോടെ വിളമ്പുക.
No comments:
Post a Comment