മുന്തിരിക്കൊത്ത്
ചേരുവകള്‍
1.റവ -അര കപ്പ്
പൊരിക്കടല -അര കപ്പ്
ചെറുപരിപ്പ് -അര കപ്പ്
തേങ്ങ തിരുമ്മിയത് -അര കപ്പ്
2.അരിമാവ് -2 ടേബിള്‍സ്പൂണ്‍
മൈദ -1 കപ്പ്
മഞ്ഞള്‍പ്പൊടി -1 നുള്ള്
3.നെയ്യ് -1 ടേബിള്‍സ്പൂണ്‍
4.ശര്‍ക്കര -അര കിലോ
5.വെള്ളം -ആവശ്യത്തിന്
6. എണ്ണ -ആവശ്യത്തിന്
7.ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
8.എള്ള് -1 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവകള്‍ നെയ്യില്‍ മൂപ്പിച്ച് പൊടിക്കുക.ശര്‍ക്കര പാവുകാച്ചി അരച്ചെടുക്കുക.പൊടിച്ച ചേരുവകളും എള്ളും ഏലക്കാപൊടിയും ഒരുമിച്ചാക്കി ശര്‍ക്കര പാവൊഴിച്ചു കുഴച്ച് നെല്ലിക്കാ വലിപ്പത്തില്‍
ഉരുളകളാക്കുക.രണ്ടാമത്തെ ചേരുവകള്‍ പാകത്തിന് വെള്ളം ചേര്‍ത്ത് ദോശമാവിന്റെ അയവില്‍ കലക്കുക.
ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചു ചൂടാകുകമ്പോള്‍ ഉരുളകള്‍ ഓരോന്നെടുത്ത് മാവില്‍ മുക്കി എണ്ണയിലിട്ട്
വറുത്തു കോരുക.
No comments:
Post a Comment