Thursday, October 15, 2009

ഉള്ളി കൊഴുക്കട്ട

ഉള്ളി കൊഴുക്കട്ട

ചേരുവകള്‍

  1. ചമ്പാപച്ചരി -ഒന്നര കപ്പ്
  2. ചെറിയ ഉള്ളി -അര കപ്പ്
  3. തേങ്ങ തിരുമ്മിയത്‌ -1 കപ്പ്
  4. ചുവന്നമുളക് -4 എണ്ണം
  5. കറിവേപ്പില -4 കതിര്‍പ്പ്
  6. എണ്ണ -1 ടേബിള്‍സ്പൂണ്‍
  7. ഉപ്പ് -പാകത്തിന്
  8. വെള്ളം -2 കപ്പ്
പാകം ചെയ്യുന്ന വിധം

ചമ്പാപച്ചരി അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് അരിപ്പയിലിട്ട് വെള്ളം തോര്‍ന്ന ശേഷം തരുതരുപ്പായി
മിക്സിയില്‍ പൊടിച്ച്‌ മാറ്റി വെയ്ക്കുക.ചെറിയ ഉള്ളി അരിഞ്ഞ് എണ്ണയൊഴിച്ച് പൈറക്സ് ഡിഷില്‍ 4 മിനിറ്റ്
ക്രിസ്പിലിടുക.3 മിനിട്ടു കഴിഞ്ഞ് മുളക്,കറിവേപ്പില എന്നിവ ചേര്‍ക്കുക.വീണ്ടും പുറത്തെടുത്ത് 2 കപ്പ്
വെള്ളമൊഴിച്ച് 3 മിനിട്ട് മൈക്രോവേവിലിടുക.വെള്ളം തിളയ്ക്കുമ്പോള്‍ വെളിയിലെടുത്ത് പച്ചരി പൊടിച്ചതും
തേങ്ങയും ചേര്‍ത്ത് നന്നായി കൂട്ടിയിളക്കി 3 മിനിട്ട് മൈക്രോവേവില്‍ വെച്ചതിനുശേഷം പുറത്തെടുത്ത് തണുക്കുമ്പോള്‍ നാരങ്ങാവലിപ്പത്തില്‍ ഉരുളകളാക്കി ചട്ടിയിലോ പൈറക്സ് ഡിഷിലോ നിരത്തി 500 വാട്ട് സില്‍
8 മിനിട്ട് മൂടി വെച്ച് പാകം ചെയ്തെടുക്കുക.

No comments:

Post a Comment