Thursday, October 15, 2009

മസാല ഇഡ്ഡലി

മസാല ഇഡ്ഡലി

ചേരുവകള്‍

  1. ഇഡ്ഡലി കഷണങ്ങള്‍ ആക്കിയത് -1 കപ്പ് (5 ഇഡ്ഡലി)
  2. തക്കാളി ചെറിയ കഷണങ്ങള്‍ ആക്കിയത് -250 ഗ്രാം
  3. ഉലുവാപ്പൊടി -അര ടീസ്പൂണ്‍
  4. മഞ്ഞപ്പൊടി -കാല്‍ ടീസ്പൂണ്‍
  5. പഞ്ചസാര -1 ടീസ്പൂണ്‍
  6. സാമ്പാര്‍പൊടി - 2 ടീസ്പൂണ്‍
  7. എണ്ണ -1 ടീസ്പൂണ്‍
  8. മല്ലിയില -2 തണ്ട്
  9. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

പൈറക്സ് ഡിഷില്‍ എണ്ണയൊഴിച്ച് തക്കാളി അരിഞ്ഞത്, ഉപ്പ്,പഞ്ചസാര,എന്നിവ ചേര്‍ത്ത് 4 മിനിട്ട്
ക്രിസ്പില്‍ വഴറ്റിയതിനുശേഷം പുറത്തെടുത്ത് നന്നായി ഉടച്ച് ബാക്കി ചേരുവകള്‍ ചേര്‍ത്ത് 1 മിനിട്ട് കൂടി ക്രിസ്പില്‍ ഇട്ടതിനുശേഷം ഇറക്കി വെച്ച് മല്ലിയില അരിഞ്ഞതും ഇഡ്ഡലി കഷണങളും ചേര്‍ത്ത് നന്നായി ഇളക്കി
യോജിപ്പിച്ച് ഉപയോഗിക്കുക.

No comments:

Post a Comment