Wednesday, October 21, 2009

വീറ്റ് വെജിറ്റബിള്‍ ഉപ്പുമാവ്

വീറ്റ് വെജിറ്റബിള്‍ ഉപ്പുമാവ്

ചേരുവകള്‍

  1. കട് സൂചി ഗോതമ്പ് -1 കപ്പ്
  2. മുളപ്പിച്ച പയര്‍ /സോയാബീന്‍ -കാല്‍ കപ്പ്
  3. ചീരയില/പാലക്കില ചെറുതായി അരിഞ്ഞത് -അര കപ്പ്
  4. കാരറ്റ് ഗ്രേറ്റ് ചെയ്തത് -കാല്‍ കപ്പ്
  5. ചുവന്നുള്ളി അരിഞ്ഞത് -കാല്‍ കപ്പ്
  6. കടുക് -1 ടീസ്പൂണ്‍
  7. കറിവേപ്പില -4 തണ്ട്
  8. വെളുത്തുള്ളി അരിഞ്ഞത് -2 ടീസ്പൂണ്‍
  9. സൂര്യകാന്തി എണ്ണ -1 ടേബിള്‍സ്പൂണ്‍
  10. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിയശേഷം ചുവന്നുള്ളി,വെളുത്തുള്ളി,കറിവേപ്പില എന്നിവ ചേര്‍ത്ത് മൂത്തു കഴിഞ്ഞ് ഇല,പയര്‍,കാരറ്റ് എന്നിവ ചേര്‍ത്ത് 5 മിനിട്ട് വഴറ്റിയശേഷം സൂചിഗോതമ്പ്,
ഉപ്പ് എന്നിവ ചേര്‍ത്തിളക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് അടച്ച് വേവിച്ച് ഇറക്കുക.

No comments:

Post a Comment