Wednesday, October 7, 2009

മാര്‍ബിള്‍ ഐസ്ക്രീം

മാര്‍ബിള്‍ ഐസ്ക്രീം

ചേരുവകള്‍

തിളപ്പിച്ച പാല്‍ -1/2 കപ്പ്
മുട്ട -2
മില്‍ക്ക് മെയ്ഡ് -അര ടിന്‍
തണുപ്പിച്ച പാല്‍ -അര കപ്പ്
ജലാറ്റിന്‍ -1 ടീസ്പൂണ്‍
കോണ്‍ഫ്ലവര്‍ -1 ടീസ്പൂണ്‍
ക്രീം -2 കപ്പ്
കൊക്കോ -2 ടീസ്പൂണ്‍
പഞ്ചസാര -6 ടീസ്പൂണ്‍
വാനില എസ്സന്‍സ് -1 ടീസ്പൂണ്‍
തണുത്ത വെള്ളം -2 ടീസ്പൂണ്‍
നാരങ്ങാനീര് -1/2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

മുട്ടയുടെ മഞ്ഞക്കരുവില്‍ തിളപ്പിച്ച പാല്‍ ഒഴിച്ച് നന്നായി പതയ്ക്കുക.അതിനുശേഷം പഞ്ചസാരയും മില്‍ക്ക്
മെയ്‌ഡും ചേര്‍ത്ത് കലക്കി പതയ്ക്കണം.ഇതെല്ലാംകൂടി പിരിഞ്ഞ് പോകാതെ ഒരു പാത്രത്തില്‍ ഒഴിച്ച് കുറുക്കുക.
തണുത്ത പാലില്‍ കോണ്‍ഫ്ലവര്‍ കലക്കി അരിച്ച് കസറ്റാര്‍ഡില്‍ ഒഴിച്ച് ഇളക്കികൊണ്ടിരിയ്ക്കുക.കസറ്റാര്‍ഡ്
അപ്പോള്‍ നന്നായി കുറുകി വരും.ജലാറ്റിന്‍ അല്പം വെള്ളത്തില്‍ കലക്കി ചൂട് വെള്ളത്തിന്‌ മുകളില്‍ പിടിച്ച്
ഉരുക്കിയെടുക്കുക.സാവധാനം ഇതും കസറ്റാര്‍ഡില്‍ ഒഴിച്ചു കലക്കണം.അര ടീസ്പൂണ്‍ വാനില എസ്സെന്‍സ്സും
ചേര്‍ത്ത് ചൂട് മാറുമ്പോള്‍ ഫ്രീസറില്‍ വെച്ച് സെറ്റു ചെയ്യുക.ഉറച്ചുകഴിഞ്ഞാല്‍ പുറത്തെടുത്ത് പകുതി അലിയുമ്പോള്‍ തണുത്ത ക്രീം പതപ്പിച്ചു ചേര്‍ക്കുക.

മുട്ടയുടെ വെള്ളയില്‍ 4 ടീസ്പൂണ്‍ പഞ്ചസാര കുറേശ്ശേയായി വിതറി പതച്ച് എടുക്കുക.നാരങ്ങാനീരും ബാക്കിയുള്ള അര ടീസ്പൂണ്‍ വാനില എസ്സെന്‍സ്സും ഇതില്‍ ചേര്‍ത്ത് പത അടങ്ങാതെ
കസറ്റാര്‍ഡ് കൂടുതല്‍ ചേര്‍ക്കുക.കൊക്കോപ്പൊടിയില്‍ വെള്ളം ചേര്‍ത്ത് കട്ടയില്ലാതെ കലക്കണം.ഇത് അടുപ്പത്ത്
വെച്ച് കുറുകി വാങ്ങി വെച്ച് തണുപ്പിക്കുക.കസറ്റാര്‍ഡ് കൂട്ട് ഐസ്ക്രീം പാത്രത്തില്‍ ഇട്ട് കുറുക്കിയ കൊക്കോ
ഇതിന്റെ 2 ഭാഗത്തായി ഒഴിച്ച്‌ മൊത്തത്തില്‍ കലങ്ങിപ്പോകാതെ ഒന്നു കലക്കി ഫ്രീസറില്‍ വെച്ച് സെറ്റ് ചെയ്തെടുക്കാം.

No comments:

Post a Comment