Tuesday, October 13, 2009

ബെയ്ജെന്‍ കാ ഭര്‍താ

ബെയ്ജെന്‍ കാ ഭര്‍താ

ചേരുവകള്‍

കത്തിരിക്ക (വട്ടത്തിലരിഞ്ഞത്) -500 ഗ്രാം
സവാള അരിഞ്ഞത് -3 ചെറുതായി
ടൊമാറ്റോ അരിഞ്ഞത് -3 ചെറുതായി
പച്ചമുളക് അരിഞ്ഞത് -2 ചെറുതായി
ഉപ്പ് -പാകത്തിന്
മുളകുപൊടി -അര ടേബിള്‍സ്പൂണ്‍
നെയ്യ് -2 ടേബിള്‍സ്പൂണ്‍
ഗരം മസാല -കാല്‍ ടീസ്പൂണ്‍
മല്ലിയില -കുറച്ച് അലങ്കരിക്കാന്‍

പാകം ചെയ്യുന്ന വിധം

കത്തിരിക്ക തീയില്‍ ഇട്ട് ചുട്ട്‌ എടുക്കുകയോ ഒരു ഓവലില്‍ വെച്ച് ബേക്ക് ചെയ്ത് എടുക്കുക.(ബേക്ക് ചെയ്യുമ്പോള്‍ കത്തിരിക്ക മൃദുവാകുന്നതുവെരെയും തൊലി ബ്രൌണ്‍ ആകുന്നതുവരെയും ബേക്ക് ചെയ്യുക.)
തൊലി ഉരിച്ച്‌ നന്നായി ഉടച്ച് എടുക്കുക.ഒരു പാനില്‍ നെയ്യൊഴിച്ച് ടൊമാറ്റോ നന്നായി വഴറ്റുക.ഇതിലേയ്ക്ക്
പച്ചമുളക്,ഉപ്പ്,ചുവന്ന മുളക്,കറിമസാല എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് ഉടച്ച കത്തിരിക്ക ചേര്‍ത്ത്
നന്നായി ഇളക്കി നെയ്യ് പ്രത്യേകം ആകുന്നതുവരെ വഴറ്റുക.ഇതിലേയ്ക്ക് സവാള ചേര്‍ത്ത് നന്നായി ഇളക്കി
മല്ലിയിലയും കറിമസാലയും തൂകി ചൂടോടെ വിളമ്പുക.

No comments:

Post a Comment