Wednesday, October 7, 2009

വെജിറ്റബിള്‍ ന്യൂഡില്‍സൂപ്പ്

വെജിറ്റബിള്‍ ന്യൂഡില്‍സൂപ്പ്

ചേരുവകള്‍

  1. കൂണ്‍ -4,5
  2. കാരറ്റ് -1(സാമാന്യം വലിപ്പം)
  3. കാപ്സിക്കം -1/2
  4. സ്പിനാച്ച് -10 ഇല
  5. വെളുത്തുള്ളി -2,3 അല്ലി
  6. റെഡ് ചില്ലിഹോള്‍ -1
  7. എണ്ണ -4,5 കപ്പ്
  8. വെജിറ്റബിള്‍ സ്റ്റോക് -4,5 കപ്പ്
  9. ന്യൂഡില്‍സ് -400 ഗ്രാം
  10. അജിനോമോട്ടോ -കാല്‍ ടീസ്പൂണ്‍
  11. വെളുത്ത കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
  12. ഉപ്പ് -പാകത്തിന്
  13. വിനാഗിരി -1 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം

കുരു കളഞ്ഞ കാപ്സിക്കം,കാരറ്റ്,കൂണ്‍ ഇവ നീളത്തില്‍ അരിയുക.സ്പിനാച്ച് അരിഞ്ഞുവെയ്ക്കുക. വെളുത്തുള്ളി തൊലി കളഞ്ഞു ചതച്ച് വെയ്ക്കുക.ചുവന്ന മുളക് അരിഞ്ഞു വെയ്ക്കുക.ഒരു പാനില്‍ എണ്ണയൊഴിച്ച് ചതച്ച വെളുത്തുള്ളിയിട്ട് കുറച്ചു നേരം വഴറ്റുക.ഇതിലോട്ടു കാപ്സിക്കം ,കാരറ്റ്,കൂണ്‍ ഇട്ട് 2
മിനിട്ട് നേരത്തേയ്ക്ക് വഴറ്റുക.എന്നിട്ട് ചുവന്ന മുളക് ചേര്‍ത്ത് സ്റ്റോക്ക്‌ ഒഴിച്ച് തിളപ്പിക്കുക.ഇതില്‍ ന്യൂഡില്‍സ്
ഇട്ട് ചെറിയ തീയില്‍ 2-3 മിനിട്ട് വഴറ്റുക.അജിനോമോട്ടോ,ഉപ്പ്,വെളുത്ത കുരുമുളകുപൊടി,വിനാഗിരി ഇവയും
സ്പിനാച്ച് ഇലകളും ഒരു മിനിട്ട് ചെറിയ തീയില്‍ വേവിച്ച ശേഷം വാങ്ങി വെയ്ക്കുക.

No comments:

Post a Comment