Friday, October 23, 2009

കാബേജ് ഡബ്ലിംഗ്സ്

കാബേജ് ബ്ലിംഗ്സ്

ചേരുവകള്‍

  1. കാബേജ് ചെറുതായി അരിഞ്ഞത് -അര കപ്പ്
  2. കാബേജ് ഇല ഇതളുകളായി അടര്‍ത്തിയെടുത്തത് -4 എണ്ണം
  3. മുളപ്പിച്ച പയര്‍ -കാല്‍ കപ്പ്
  4. മുളകുപൊടി -അര ടീസ്പൂണ്‍
  5. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  6. സവാള കൊത്തിയരിഞ്ഞത്‌ -കാല്‍ കപ്പ്
  7. ഗരം മസാലപ്പൊടി -അര ടീസ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
  9. മല്ലിയില -1 ടേബിള്‍സ്പൂണ്‍
  10. എണ്ണ -2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍ സവാള ഇട്ട് വഴറ്റി കഴിഞ്ഞശേഷം മുളകുപൊടി,മഞ്ഞള്‍പ്പൊടി ഗരം മസാല എന്നിവ ചേര്‍ത്ത് മണം മാറുന്നതുവരെ മൂപ്പിക്കുക.കാബേജ് അരിഞ്ഞത്,
മുളപ്പിച്ച പയര്‍ എന്നിവ ചേര്‍ത്തിളക്കി അല്പം വെള്ളം തളിച്ച് ചെറുതീയില്‍ 10 മിനിട്ട് വേവിക്കുക.എന്നിട്ട്
പാത്രം തുറന്ന് മല്ലിയില,ഉപ്പ് എന്നിവ ചേര്‍ത്തിളക്കി മാറ്റി വെയ്ക്കുക.

കാബേജ് ഇലയുടെ കട്ടിയുള്ള ഭാഗം മുറിച്ചു കളഞ്ഞ ശേഷം നടുവില്‍ ഈ മിശ്രിതം വെച്ച് ഒരു നൂല് കൊണ്ട് കിഴിരൂപത്തില്‍ കെട്ടുക.ഇങ്ങനെ കെട്ടിയ 5 കിഴികളും ഒരു നോണ്‍സ്റ്റിക്ക് പാത്രത്തില്‍ എണ്ണ തൂവിയശേഷം നിരത്തി വെച്ച് വളരെ ചെറുതീയില്‍ അടച്ചി വെച്ച് 3 മിനിട്ട് വേവിക്കുക.

No comments:

Post a Comment