Friday, October 16, 2009

മൈദാ ഹല്‍വ

മൈദാ ഹല്‍വ

ചേരുവകള്‍

മൈദ -50 ഗ്രാം
പഞ്ചസാര -200 ഗ്രാം
പാല്‍ -250 മില്ലി ലിറ്റര്‍
നെയ്യ് -50 ഗ്രാം
ഏലക്ക -4 എണ്ണം പൊടിച്ചത്

പാകം ചെയ്യുന്ന വിധം

മൈദ പഞ്ചസാര,പാല്‍ എന്നിവ എഗ്ഗ് ബീറ്റര്‍ കൊണ്ടിളക്കി നന്നായി കൂട്ടി യോജിപ്പിക്കുക.25 ഗ്രാം നെയ്യും കൂടി ചേര്‍ത്ത് പൈറക്സ് ഡിഷില്‍ ഒഴിച്ച് മൈക്രോവേവില്‍ 12 മിനിട്ട് പാകം ചെയ്യുക.5 മിനിട്ട് ഇടവിട്ട്‌ വെളിയിലെടുത്ത് നന്നായി ഇളക്കി 25 ഗ്രാം നെയ്യും കൂടി ഒഴിക്കുക.12 മിനിട്ട് കഴിയുമ്പോള്‍ വീണ്ടും വെളിയിലെടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് 3 മിനിട്ട് ക്രിസ്പില്‍ പാകം ചെയ്ത് എടുക്കുക.15 മിനിട്ട് കഴിയുമ്പോള്‍ ഹല്‍വ വശങ്ങളില്‍ നിന്നിളകി നല്ല മയത്തിലുള്ളതാകും.ഏലക്കാപ്പൊടി വിതറി ചുവടു കട്ടിയുള്ള
ഒരു പരന്ന പാത്രത്തിലേയ്ക്ക് മാറ്റുക.തണുക്കുമ്പോള്‍ മുറിച്ച് ഉപയോഗിക്കാം.

No comments:

Post a Comment