Thursday, October 8, 2009

പപ്പായ ജാം

പപ്പായ ജാം

പപ്പായ -1
പഞ്ചസാര -അര കിലോ
നാരങ്ങാനീര് -ഒന്നര ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന വിധം

പപ്പായ തൊലി ചെത്തി കുരു കളഞ്ഞ് ചെറു കഷണങ്ങള്‍ ആയി അരിയുക.ഒരു പാത്രത്തില്‍ പപ്പായ കഷണങ്ങള്‍ ഇട്ട് നികക്കെ വെള്ളമൊഴിച്ച് വേവിക്കുക.വെന്തു കുഴമ്പ് പരുവത്തില്‍ ആകുമ്പോള്‍ അരിപ്പലരിച്ചെടുത്തു പഞ്ചസാരയും നാരങ്ങാനീരും ചേര്‍ക്കുക.ഈ മിശ്രിതം ഒരു ഉരുളിയിലിട്ടു തിളപ്പിക്കുക.തിളച്ചു നല്ല നൂല്‍പരുവമാകുമ്പോള്‍ ഇറക്കി വെയ്ക്കുക.ചൂടോടുകൂടി കുപ്പികളിലാക്കി വെയ്ക്കുക.

No comments:

Post a Comment