Thursday, October 8, 2009

ബീറ്റ്റൂട്ട് സൂപ്പ്

ബീറ്റ്റൂട്ട് സൂപ്പ്

ചേരുവകള്‍

  1. ബീറ്റ്‌റൂട്ട് -1 കിലോ
  2. നെയ്യ് -1 ടേബിള്‍സ്പൂണ്‍
  3. ചുവന്നുള്ളി -5
  4. ചെറുപയര്‍ പരിപ്പ് -250 ഗ്രാം
  5. ജീരകം -2 ടേബിള്‍സ്പൂണ്‍
  6. കറിവേപ്പില -1 കതിര്‍പ്പ്
  7. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

ബീറ്റ്റൂട്ട് ചെറുതായി അരിഞതും ചെറുപയര്‍ പരിപ്പും പാകത്തിന് ഉപ്പും ചേര്‍ത്ത് ഒരു പാത്രത്തിലെ വെള്ളത്തില്‍ വേവിക്കുക.ഇത് വെന്ത ശേഷം നന്നായി ഉടച്ചു യോജിപ്പിക്കണം.ഇതില്‍ നിന്നും ഒരു അരിപ്പവഴി
ചാര്‍ മാറ്റി വെയ്ക്കണം.ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് ഉള്ളി അരിഞ്ഞതും ജീരകവും കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിക്കുക.ഇതിലേയ്ക്ക് ചാറ് ചേര്‍ക്കുക.വാങ്ങി വെച്ചു ഉപ്പും കുരുമുളകും ചേര്‍ത്ത് ഉപയോഗിക്കാം.

No comments:

Post a Comment