Thursday, October 22, 2009

തക്കാളി ചേര്‍ത്ത് മീന്‍ പൊരിച്ചത്

തക്കാളി ചേര്‍ത്ത് മീന്‍ പൊരിച്ചത്

ചേരുവകള്‍


1.മത്തി വൃത്തിയാക്കി അടുപ്പിച്ചു വരഞ്ഞത് -6 എണ്ണം
(അയലയെങ്കില്‍ മൂന്നെണ്ണം മതി)
2.തക്കാളി ദശ -അര കപ്പ്
3.കുരുമുളകുപൊടി -2 ടീസ്പൂണ്‍
4. ചെറിയ ഉള്ളി പൊടിയായി അരിഞ്ഞത് -അര കപ്പ്
5. പെരുംജീരകം -2 ടീസ്പൂണ്‍
6.വെളുത്തുള്ളി -5 അല്ലി
7. മുളകുപൊടി -1 ടീസ്പൂണ്‍
8. മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
9. വെജിറ്റബിള്‍ ഓയില്‍ -1 ടീസ്പൂണ്‍
(നെയ്യുള്ള മീനാണെങ്കില്‍ എണ്ണ ആവശ്യമില്ല)
10.കറിവേപ്പില -4 തണ്ട്
11.ഉപ്പ് -പാകത്തിന്
12.വാഴയില -ആവശ്യത്തിന്

പാകം ചെയുന്ന വിധം

മത്തിയും ഉള്ളിയും ഒഴികെയുള്ള ചേരുവകള്‍ വെള്ളമൊഴിക്കാതെ മിക്സിയില്‍ തരുതരുപ്പായി അരച്ച് മീനില്‍ പുരട്ടി വാഴയിലയില്‍ നിരത്തി ചെറുതീയില്‍ തിരിച്ചും മറിച്ചുമിട്ട്‌ മൊരിച്ചെടുക്കുക.

(മൈക്രോവേവ് പാചകത്തില്‍ തവയില്‍ നിരത്തി വെച്ച് 8 മിനിട്ട് പാകം ചെയ്‌താല്‍ മതിയാകും.)

No comments:

Post a Comment