Thursday, October 22, 2009

സോയാ കൂണ്‍ പുലാവ്

സോയാ കൂണ്‍ പുലാവ്

ചേരുവകള്‍

ബട്ടര്‍ കൂണ്‍ വൃത്തിയായി അരിഞ്ഞത് - 200 ഗ്രാം
സോയാ സോസ് പുഴുങ്ങിയത് -50 ഗ്രാം
ബിരിയാണി അരിയുടെ ചോറ് -3 കപ്പ്
പാലക്കില -1 കപ്പ്
തക്കാളി ദശ അരിഞ്ഞത് -അര കപ്പ്
പട്ട,ഗ്രാമ്പു,ഏലക്ക - 3 വീതം
സവാള അരിഞ്ഞത് -അര കപ്പ്
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
കാ‍ന്താരി മുളക് -എരിവനുസരിച്ച്‌
ഉപ്പ് -പാകത്തിന്
വെജിറ്റബിള്‍ ഓയില്‍ -2 ടീസ്പൂണ്‍
മല്ലിയില -അലങ്കരിക്കാന്‍

പാകം ചെയ്യുന്ന വിധം

കുഴിഞ്ഞ നോണ്‍സ്റ്റിക്ക് പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ പട്ട,ഗ്രാമ്പു,ഏലക്ക എന്നിവയിട്ട് മൂത്ത മണം
വരുമ്പോള്‍ സവാള ചേര്‍ത്ത് വഴറ്റുക.പിന്നിട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് മണം മാറുന്നതുവരെ
മൂപ്പിച്ച ശേഷം തക്കാളിയും കൂണും ചേര്‍ത്തിളക്കി പാത്രം അടച്ചുവെച്ചു 4 മിനിട്ട് ചെറു തീയില്‍ ആവി കയറ്റുക.
പാത്രം തുറന്ന് പാലക്കിലയും കാ‍ന്താരിമുളകും ചേര്‍ത്ത് ചെറുതീയില്‍ 5 മിനിട്ട് വെച്ച് വെള്ളത്തിന്റെ അംശം
കളയുക.സോയാബീനും ബിരിയാണി ചോറും ചേര്‍ത്തിളക്കി 2 മിനിട്ടുനുശേഷം വാങ്ങുക.മല്ലിയില വിതറി
അലങ്കരിക്കുക.

No comments:

Post a Comment