Thursday, October 22, 2009

സോയാ സ്നാക്

സോയാ സ്നാക്

ചേരുവകള്‍

  1. സോയാബീന്‍ പുഴുങ്ങിയത് -1 കപ്പ്
  2. സവാള വഴറ്റിയത് -1 കപ്പ് (എണ്ണയില്ലാതെ)
  3. ബീറ്റ്‌റൂട്ട് വഴറ്റിയത് -അര കപ്പ്
  4. ഗരം മസാല -അര ടീസ്പൂണ്‍
  5. വെജിറ്റബിള്‍ മസാല -അര ടീസ്പൂണ്‍
  6. മല്ലിയില -1 പിടി (മണം ഇഷ്ടമാണെങ്കില്‍)
  7. മുട്ടവെള്ള -2
  8. റൊട്ടിപ്പൊടി -അര കപ്പ്
  9. ഉപ്പ് -പാകത്തിന്
  10. സൂര്യകാന്തി -2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

1 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ഉപ്പ് ചേര്‍ത്ത് മിക്സിയില്‍ വെള്ളമൊഴിക്കാതെ അരച്ചെടുത്ത് കട് ലറ്റ്‌
ആകൃതിയില്‍ പരത്തി മുട്ട വെള്ളയില്‍ മുക്കി രിട്ടിപ്പൊടി തൂവി നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണ തടവി തിരിച്ചും
മറിച്ചുമിട്ട്‌ മൊരിച്ചെടുക്കുക.

No comments:

Post a Comment