Friday, October 23, 2009

വെണ്ടയ്ക്ക കോളിഫ്ലവര്‍ ഫ്രൈ

വെണ്ടയ്ക്ക കോളിഫ്ലവര്‍ ഫ്രൈ

ചേരുവകള്‍

1. അധികം വിളയാത്ത ഇടത്തരം വെണ്ടയ്ക്ക
നാലായി കീറി കഷണങ്ങള്‍ ആക്കിയത് -ഒന്നര കപ്പ്
2. കോളിഫ്ലവര്‍ ചെറിയ ഇതളുകള്‍ ആക്കിയത് -1 കപ്പ്
3. മുളകുപൊടി -അര ടീസ്പൂണ്‍
4. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
5. പച്ചമുളക് അരിഞ്ഞത് -4
6. ഉപ്പ് -പാകത്തിന്
7. വെളിച്ചെണ്ണ -2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഒരു നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണ ഒഴികെയുള്ള ചേരുവകള്‍ കൂട്ടി യോജിപ്പിച്ച് അടച്ചു വെച്ച് 5 മിനിട്ട് ആവി
കയറ്റിയ ശേഷം എണ്ണയൊഴിച്ച് ഇളക്കി ചെറുതീയില്‍ വെള്ളം തോര്‍ത്തിയെടുക്കുക.

No comments:

Post a Comment