Thursday, October 22, 2009

ട്രൈകളര്‍ കഞ്ഞി

ട്രൈകളര്‍ കഞ്ഞി

ചേരുവകള്‍

ചമ്പാ അരി (രണ്ടായി മുറിച്ചത്) -1 കപ്പ്
കാരറ്റ് (കൊത്തിയരിഞ്ഞത്‌) -1 എണ്ണം
ബീറ്റ്റൂട്ട് (കൊത്തിയരിഞ്ഞത്‌) -1 എണ്ണം
ചീരയില അല്ലെങ്കില്‍ മുരിങ്ങയില അരിഞ്ഞത് -അര കപ്പ്
ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് -കാല്‍ കപ്പ്
ചെറുപയര്‍ -25 ഗ്രാം
വെളിച്ചെണ്ണ -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ചെറിയ ഉള്ളി തവയില്‍ നിരത്തി മൈക്രോവേവില്‍ 5 മിനിട്ട് ക്രിസ്പില്‍ വഴറ്റിയെടുക്കുക.ഇതേ രീതിയില്‍ കാരറ്റും ബീറ്റ്റൂട്ടും കൂടി ഒരുമിച്ച് 5 മിനിട്ട് വഴറ്റി മാറ്റുക.ചീരയില 1 മിനിട്ട് ക്രിസ്പില്‍ പാകം ചെയ്‌താല്‍ മതി.
പയറും ചമ്പാ അരിയും കൂടി ഒരുമിച്ച് കുക്കറില്‍ കുക്ക് ചെയ്തെടുക്കുക.ബാക്കി ചേരുവകള്‍ കഞ്ഞിയില്‍ ഇട്ട്
കൂട്ടിയിളക്കി ഒന്നു കൂടി തിളപ്പിച്ച് ചെറു ചൂടോടെ മൂന്നു നേരവും മഞ്ഞനോവുള്ളവര്‍ക്ക് കൊടുക്കാവുന്നതാണ്.

No comments:

Post a Comment