Thursday, October 22, 2009

ട്രൈകളര്‍ പുലാവ്

ട്രൈകളര്‍ പുലാവ്

ചേരുവകള്‍

  1. ബസുമതി അരി -ഒന്നര കപ്പ്
  2. കാരറ്റ് ചെറിയ കഷണങ്ങള്‍ ആക്കിയത് -അര കപ്പ്
  3. കോളിഫ്ലവര്‍ ചെറിയ ഇതളുകള്‍ ആക്കിയത് -അര കപ്പ്
  4. പാലക്കില അരിഞ്ഞത് -കാല്‍ കപ്പ്
  5. ഗ്രീന്‍പീസ് വേവിച്ചത് -കാല്‍ കപ്പ്
  6. സവാള അരിഞ്ഞത് -കാല്‍ കപ്പ്
  7. ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
  8. പട്ട,ഗ്രാമ്പു,ഏലക്ക -2 വീതം
  9. തക്കാളിച്ചാറ് -അര കപ്പ്
  10. ഉപ്പ് - ആവശ്യത്തിന്
  11. പഞ്ചസാര -2 ടീസ്പൂണ്‍
  12. എണ്ണ -2 ടീസ്പൂണ്‍
  13. മല്ലിയില -മണം ഇഷ്ടമാണെങ്കില്‍ ഒരു പിടി
  14. പൈനാപ്പിള്‍ ചെറിയ കഷണങ്ങള്‍ ആക്കിയത് -കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം

ഒരു നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണയൊഴിച്ച് എട്ടാമത്തെ ചേരുവകള്‍ വഴറ്റി കഴിഞ്ഞശേഷം ഇഞ്ചി,വെളുത്തുള്ളി ഇവ ചേര്‍ത്ത് മണം മാറുന്നതുവരെ മൂപ്പിക്കുക.ഇതിലേയ്ക്ക് 2,3,4 ചേരുവകള്‍ ഇട്ട്
അടച്ച് 5 മിനിട്ട് തീയില്‍ ആവി കയറ്റുക.ബസ്മതിയരി അര മണിക്കൂര്‍ കുതിര്‍ത്ത് കഴുകിയൂറ്റി വെള്ളം വാര്‍ന്നതിനുശേഷം ഇതിലേയ്ക്കിട്ടു ചെറുതായി വഴറ്റുക.ബാക്കി ചേരുവകള്‍ ചേര്‍ത്തിളക്കി 2 ഗ്ലാസ്‌ വെള്ളവും
ചേര്‍ത്ത് പ്രെഷര്‍ കുക്കറിലിട്ട് വേവിക്കുക.ഒരു വിസില്‍ കേള്‍ക്കുമ്പോള്‍ തീയണച്ച് തണുക്കാന്‍ വെയ്ക്കണം.
തുറന്ന് മല്ലിയില,പൈനാപ്പിള്‍ എന്നിവ വിതറി ഉപയോഗിക്കുക.

No comments:

Post a Comment