Wednesday, October 7, 2009

ചിക്കന്‍ സൂപ്പ്

ചിക്കന്‍ സൂപ്പ്

ചേരുവകള്‍

  1. കോഴിയിറച്ചി -250 ഗ്രാം
  2. സവാള -2
  3. മസാലപ്പൊടി -അര ടീസ്പൂണ്‍
  4. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  5. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  6. മൈദ -2 ടേബിള്‍സ്പൂണ്‍
  7. വെണ്ണ -1 ടേബിള്‍സ്പൂണ്‍
  8. ഉപ്പ്,കറിവേപ്പില -പാകത്തിന്
  9. ഇഞ്ചി -1 ചെറിയ കഷണം
പാകം ചെയ്യുന്ന വിധം

വൃത്തിയാക്കിയ ഇറച്ചി ചെറു കഷണങ്ങള്‍ ആക്കുക.ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ഇറച്ചി കഷണങളും
ഇഞ്ചിയും മസാലപ്പൊടിയും ,മഞ്ഞള്‍പ്പൊടി,ഉപ്പ് ഇവയും ചേര്‍ത്ത് നന്നായി വേവിക്കുക.നന്നായി വെന്തുടഞ്ഞു
കഴിയുമ്പോള്‍ ചാറ് അരിച്ചു മാറ്റി വെയ്ക്കുക.ഒരു പാത്രത്തില്‍ വെണ്ണ ചൂടാക്കി അതില്‍ അരിഞ്ഞ സവാളയും
കറിവേപ്പിലയുമിട്ട് മൂപ്പിച്ച് അരിച്ചെടുത്ത ചാറും മൈദയും ചേര്‍ത്തിളക്കി തിളപ്പിക്കുക.തിളയ്ക്കുമ്പോള്‍
കുരുമുളകുപൊടി വിതറി വാങ്ങി വെച്ച് ഉപയോഗിക്കാം.

No comments:

Post a Comment