Wednesday, October 7, 2009

ടൊമാറ്റോ സൂപ്പ്

ടൊമാറ്റോ സൂപ്പ്

ചേരുവകള്‍

1. പഴുത്ത തക്കാളി -കാല്‍ കിലോ
കാരറ്റ് -2
2. സവാള -2
വെണ്ണ -1 ടീസ്പൂണ്‍
മൈദ -1 ടീസ്പൂണ്‍
3. പഞ്ചസാര -കാല്‍ ടീസ്പൂണ്‍
4. ഉപ്പ് -അര ടീസ്പൂണ്‍
5. ടൊമാറ്റോ സോസ് -അര കപ്പ്
6. വെള്ളം -3 കപ്പ്

പാകം ചെയ്യുന്ന വിധം

ചുവടു കട്ടിയുള്ള പാത്രത്തില്‍ വെണ്ണയും മാവും ഒന്നിച്ചിട്ട് ചെറു തീയില്‍ വഴറ്റുക.തക്കാളി,കാരറ്റ്,സവാള എന്നിവ വലിയ കഷണങ്ങള്‍ ആക്കി വെയ്ക്കുക.വെണ്ണ നെയ്യാവുന്നതിനുമുമ്പ് പച്ചക്കറികള്‍ ചേര്‍ത്തു വഴറ്റുക.
പിന്നിട് വെള്ളം ചേര്‍ത്തു പച്ചക്കറികള്‍ വേവിച്ച് ഉടച്ചെടുക്കുക. കണ്ണ് അകലമുള്ള അരിപ്പയില്‍ അരിച്ചെടുത്ത്‌
അടുപ്പില്‍ വെച്ച് ചൂടാക്കുക.ഇതില്‍ ടൊമാറ്റോസോസ് ചേര്‍ക്കുക.ഒടുവില്‍ പഞ്ചസാരയും ഉപ്പും ചേര്‍ത്ത്
ചൂടോടെ ഉപയോഗിക്കാം.

No comments:

Post a Comment