Thursday, October 8, 2009

ഉള്ളി സൂപ്പ്

ഉള്ളി സൂപ്പ്

ചേരുവകള്‍

ഇറച്ചി എല്ലോടുകൂടിയത് -കാല്‍ കിലോ
ഉപ്പ് -പാകത്തിന്
വിനാഗിരി -അര ടീസ്പൂണ്‍
വെള്ളം -4 കപ്പ്
സവാള നീളത്തില്‍ അരിഞ്ഞത് -1 കപ്പ്
മൈദ -50 ഗ്രാം
കുരുമുളകുപൊടി -1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഇറച്ചി കഷണങ്ങള്‍ കഴുകി വെള്ളം,വിനാഗിരി,ഉപ്പ് ഇവ ചേര്‍ത്ത് നന്നായി വേവിക്കുക.വെന്തുകഴിയുമ്പോള്‍
കണ്ണ് അകലമുള്ള അരിപ്പയില്‍ അരിച്ചെടുക്കുക.
ഒരു പാത്രത്തില്‍ വെണ്ണ ഇട്ട് ചൂടായി ഉരുകി തുടങ്ങുമ്പോള്‍ സവാള ഇട്ട് വഴറ്റുക.ശേഷം മൈദ ചേര്‍ത്ത് അരിച്ചു വെച്ചിരിയ്ക്കുന്ന ചാറും ഒഴിച്ച് തിളപ്പിക്കുക.തിളയ്ക്കുമ്പോള്‍ കുരുമുളകുപൊടി ഇട്ട് ചൂടോടെ
ഉപയോഗിക്കാം.

No comments:

Post a Comment