Thursday, October 8, 2009

മുരിങ്ങയില സൂപ്പ്

മുരിങ്ങയില സൂപ്പ്

ചേരുവകള്‍

  1. മുരിങ്ങയില -ആവശ്യത്തിന്
  2. സവാള -പകുതി
  3. ഇഞ്ചി -1 ചെറിയ കഷണം
  4. വെളുത്തുള്ളി -3 അല്ലി
  5. കുരുമുളക് -2 ടീസ്പൂണ്‍
  6. അരി -1 ടേബിള്‍സ്പൂണ്‍
  7. ചെറുപയര്‍ പരിപ്പ് -1 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം

മുരിങ്ങയിലയും സവാള അരിഞ്ഞതും ഇഞ്ചി നീളത്തില്‍ അരിഞ്ഞതും വെളുത്തുള്ളി ചതച്ചതും കുരുമുളകുപൊടിയും മൂപ്പിച്ച അരിയും ചെറുപയര്‍ പരിപ്പും ഒരു കുക്കറില്‍ വെച്ചു വേവിക്കുക.വെന്ത ശേഷം
എല്ലാം കൂടി നന്നായി കൂട്ടി യോജിപ്പിക്കണം.
ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റാം.ഇതു ചൂടോടെ പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് ഉപയോഗിക്കാം.

No comments:

Post a Comment