Friday, October 2, 2009

നെല്ലിക്ക അച്ചാര്‍

നെല്ലിക്ക അച്ചാര്‍

ചേരുവകള്‍

  1. നെല്ലിക്ക -1 കിലോ
  2. മുളകുപൊടി -അര കപ്പ്
  3. മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
  4. കായംപൊടിച്ചത് -അര ടീസ്പൂണ്‍
  5. ഉലുവാപ്പൊടി -അര ടീസ്പൂണ്‍
  6. എണ്ണ -100 മില്ലി
  7. കടുക് -പാകത്തിന്
  8. ഉപ്പ് -പാകത്തിന്
  9. കറിവേപ്പില -പാകത്തിന്
  10. കാന്താരിമുളക് -10
പാകം ചെയ്യുന്ന വിധം

നെല്ലിക്കയില്‍ വെള്ളമൊഴിച്ച് ചൂടാക്കി വാട്ടിക്കോരിയെടുക്കണം.ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മുളക്,കടുക്,കറിവേപ്പില എന്നിവ വഴറ്റണം.അതോടൊപ്പം കാ‍ന്താരിമുളകും നെല്ലിക്കയും
തട്ടിയിട്ടു പാകത്തിന് ഉപ്പും ചേര്‍ത്തിളക്കണം.മുളകുപൊടിയും ഉലുവാപ്പൊടിയും കായപ്പൊടിയും മഞ്ഞള്‍പ്പൊടിയും ഇതിനോടൊപ്പം വെള്ളത്തില്‍ കലക്കി ചേര്‍ക്കണം.അര മണിക്കൂര്‍ നന്നായി ചൂടാക്കുക.

No comments:

Post a Comment