Friday, October 2, 2009

പുളിയിഞ്ചി

പുളിയിഞ്ചി

ചേരുവകള്‍

ഇഞ്ചി -100 ഗ്രാം
പുളി -ഒരു നെല്ലിക്ക വലിപ്പം
പച്ചമുളക് -6
ശര്‍ക്കര - ഒരു ചെറിയ കഷണം
വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന വിധം

പുളി വെള്ളത്തില്‍ പിഴിഞ്ഞെടുത്ത് അടുപ്പില്‍ വെച്ച് ഇളക്കി കുറുക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടുമ്പോള്‍ ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക.ഇതു പുളിയില്‍ ചേര്‍ത്ത്
പാകത്തിന് ഉപ്പും ചേര്‍ത്ത് വാങ്ങിയശേഷം ശര്‍ക്കര ചേര്‍ക്കുക.

No comments:

Post a Comment