Friday, October 2, 2009

വെളുത്തുള്ളി അച്ചാര്‍

വെളുത്തുള്ളി അച്ചാര്‍

ചേരുവകള്‍

  1. വെളുത്തുള്ളി -250 ഗ്രാം
  2. പച്ചമുളക് -10 എണ്ണം
  3. ഇഞ്ചി -ആവശ്യത്തിന്
  4. കടുക് -അര ടീസ്പൂണ്‍
  5. ഉലുവ -അര ടീസ്പൂണ്‍
  6. ഉപ്പ് -പാകത്തിന്
  7. വെളിച്ചെണ്ണ -50 ഗ്രാം
പാകം ചെയ്യുന്ന വിധം

തൊലികളഞ്ഞ വെളുത്തുള്ളി ആവി കയറ്റി എടുക്കുക.ചീനച്ചട്ടിയില്‍ എണ്ണ മൂപ്പിച്ച് കടുക്,ഉലുവ എന്നിവയിട്ട്
പൊട്ടുന്ന പരുവമാകുമ്പോള്‍ ഇഞ്ചി അരിഞ്ഞത് ഇട്ടു വഴറ്റുക.ഇതിലേയ്ക്ക് വെളുത്തുള്ളിയും പച്ചമുളകും
നെടുകെ കീറിയതും കുറച്ചു വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.തിളയ്ക്കുമ്പോള്‍ ഇറക്കി വെയ്ക്കുക.ഇതു തണുത്താലുടന്‍ ഭരണിയിലാക്കി അടച്ചു വെച്ചു ഉപയോഗിക്കാം.

No comments:

Post a Comment