Friday, October 2, 2009

ഇഞ്ചി അച്ചാര്‍

ഇഞ്ചി അച്ചാര്‍

ചേരുവകള്‍

  1. ഇഞ്ചി -100 ഗ്രാം
  2. മുളകുപൊടി -1 ടീസ്പൂണ്‍
  3. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  4. വെളിച്ചെണ്ണ -50 മില്ലി
  5. ഉപ്പ് -പാകത്തിന്
  6. പച്ചമുളക് -5 എണ്ണം
  7. ശര്‍ക്കര -പാകത്തിന്
  8. പുളി -പാകത്തിന്
ഇഞ്ചി വൃത്തിയാക്കി കനം കുറച്ചരിയണം.ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഇഞ്ചിയിട്ടു മൂപ്പിക്കണം.പച്ചമുളക് വെളിച്ചെണ്ണയില്‍ വഴറ്റിയെടുക്കണം.ഇതില്‍ മുളകുപൊടി,മല്ലിപ്പൊടി,പുളി പിഴിഞ്ഞത്,
പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഇഞ്ചിയും ചേര്‍ത്ത് തിളപ്പിക്കണം.കുഴമ്പു പരുവമാകുമ്പോള്‍ അടുപ്പില്‍ നിന്ന്
വാങ്ങി തണുപ്പിച്ച് ഭരണിയില്‍ അടച്ചു സൂക്ഷിക്കുക.

No comments:

Post a Comment