Friday, October 2, 2009

ഇലുമ്പിപ്പുളി അച്ചാര്‍

ഇലുമ്പിപ്പുളി അച്ചാര്‍

ചേരുവകള്‍

1.അധികം മൂക്കാത്ത
ഇലുമ്പിപ്പുളി -അര കിലോ
2.മുളകുപൊടി -4 ടീസ്പൂണ്‍
കായപ്പൊടി -മുക്കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
3. നല്ലെണ്ണ -2 ടേബിള്‍സ്പൂണ്‍
4. തിളപ്പിച്ചാറിയ വെള്ളം -മുക്കാല്‍ കപ്പ്
5. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഇലുമ്പിപ്പുളി നല്ലവണ്ണം കഴുകി വാരി വെള്ളം പോകാന്‍ ഒരു അരിപ്പയിലോ തോര്‍ത്തിലോ ഇടുക.പുളി നീളത്തില്‍ നാലായി കഷണിക്കുക.ചീനച്ചട്ടി അടുപ്പത്ത് വെച്ചു ചൂടാകുമ്പോള്‍ നല്ലെണ്ണ ഒഴിക്കുക.അതിനുശേഷം
കഴുകി വാരി വെച്ച പുളി അതില്‍ ഇട്ട് തീ കുറച്ചു നല്ലവണ്ണം വഴറ്റുക.പുളി വെന്തു പോകാതെ ഞെക്കുകൊള്ളുന്ന
പരുവത്തില്‍ മുളകുപൊടി,മഞ്ഞള്‍പ്പൊടി,കായപ്പൊടി എന്നീ ചേരുവകള്‍ ചേര്‍ത്തു വീണ്ടും ഇളക്കുക.
അല്പം ചൂടായി കഴിഞ്ഞാല്‍ ഉപ്പും ചേര്‍ത്തു വാങ്ങി വെയ്ക്കുക.അതിനുശേഷം തിളപ്പിച്ചാറിയ വെള്ളം ഒഴിച്ച്
നല്ലവണ്ണം ഇളക്കുക.ആറിക്കഴിയുമ്പോള്‍ കുപ്പികളിലാക്കി നല്ലവണ്ണം അടച്ചു സൂക്ഷിക്കുക.

No comments:

Post a Comment